Latest News
Loading...

ട്രാഫിക് ക്രമീകരണ സമതിയുടെ അടിയന്തിര യോഗം ചേർന്നു.



പാലാ നഗരസഭാ ട്രാഫിക് കമ്മറ്റി ചെയര്‍പേഴ്‌സന്റെ ചേംബറില്‍ ചേര്‍ന്നു.  പാലാ നഗരത്തിൽ സ്റ്റോപ്പ്‌ ഉള്ളതും പാലാ നഗരപരിധിയിൽ കൂടി കടന്നു പോകുന്നതുമായ അന്തർ സംസ്ഥാന ബസ്സുകൾ നഗരത്തിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു.  2/6/2023 ൽ യോഗം ചേരുകയും കിഴതടിയൂർ ബൈപാസ് റോഡിലേക്ക് ബോർഡിങ് പോയിന്റ് മാറ്റുന്നതിനും തീരുമാനിച്ചിരുന്നു.



 വ്യാപാരികളുടെയും കാൽനട യാത്രക്കാരുടെയും ഉൾപ്പെടെ പരാതികളുടെ അടിസ്ഥാനത്തിൽ ആണ് ഈയൊരു തീരുമാനം എടുത്തത്. എന്നാൽ ബോർഡിങ് പോയിന്റ് ബൈപാസ് റോഡിലേക്ക് മാറ്റുമ്പോൾ വെയ്റ്റിംഗ് ഷെഡ്, ടോയ്ലറ്റ് തുടങ്ങിയവ ഇല്ല എന്നാ അസൗകര്യങ്ങൾ ഉള്ളതിനാൽ തീരുമാനം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാരുടെ ഭാഗത്തു നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ഇന്ന് അടിയന്തിര ട്രാഫിക് ക്രമീകരണ യോഗം വിളിച്ചു ചേർത്തത്. 

.വിവിധ ആവശ്യങ്ങളും പരാതികളും വിശദമായി ചർച്ച ചെയ്ത് താഴെ പറയുന്ന തീരുമാനങ്ങൾ എടുക്കുകയും ഈ മാസം 12  മുതൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

1. കോട്ടയം ഭാഗത്തു നിന്ന് വരുന്ന അന്തർ സംസ്ഥാന ബസ് സർവീസുകൾ ബോർഡിങ് പോയിന്റ് ആയി പാലാ നഗരത്തിൽ മുൻസിപ്പൽ ലൈബ്രറിയുടെ എതിർവശത്തുള്ള ബസ് ബെ ഉപയോഗിക്കുന്നതിനു തീരുമാനിച്ചു.

2. പൊൻകുന്നം ഭാഗത്തു നിന്നും വരുന്ന അന്തർ സംസ്ഥാന ബസുകൾ മുൻ തീരുമാനപ്രകാരം കിഴതടിയൂർ ബൈപാസിൽ ബോർഡിങ് പോയിന്റ് ആയി ഉപയോഗിക്കണം.

3. ബസ് പാർക്ക്‌ ചെയ്യുന്ന പരമാവധി സമയം 15 മിനിറ്റ് മാത്രമായി തീരുമാനിച്ചു.

4. ടൗണിലെ ബസ് സർവീസുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിരമായി ബസ് ഓണർസ് അസോസിയേഷൻ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments