പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശന ഉത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മനോജ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജയ് മോൾ പി തോമസ് സ്വാഗതം ആശംസിച്ചു.
. തലപ്പലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം വിതരണം ഉദ്ഘാടനം നിർവഹിച്ചു. മാതൃസംഗം പ്രസിഡന്റ് മനില സജിൽ യോഗത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധിശ്രീമതി ലിസി അഗസ്റ്റിൻ യോഗത്തിൽ നന്ദി അർപ്പിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments