Latest News
Loading...

വെളിച്ചവും, വഴിയും ലഭ്യമാക്കുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ കടമ :- തോമസ് ചാഴികാടൻ എം.പി




 വെളിച്ചവും, വഴിയും എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കുക എന്നുള്ളത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ കടമയാണെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഭരണങ്ങാനം ഡിവിഷനിലെ ഭരണങ്ങാനം പഞ്ചായത്തിൽ അനുവദിച്ച അഞ്ച് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ഭരണങ്ങാനം സെൻട്രൽ ജംഗ്ഷൻ, ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം ജംഗ്ഷൻ, അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജംഗ്ഷൻ, ചൂണ്ടച്ചേരി ലിയോബ കോൺവെന്റ് ജംഗ്ഷൻ, കയ്യൂർ പള്ളംമാക്കൽ ഭഗവതി ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ദീപസ്തംഭം പദ്ധതി പ്രകാരം ഭരണങ്ങാനം ഡിവിഷനിൽ രണ്ടര വർഷത്തിനിടയിൽ അൻപത് (50) മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത രണ്ടര വർഷം കൊണ്ട് കടനാട്, മീനച്ചിൽ, കരൂർ, ഭരണങ്ങാനം എന്നീ നാല് പഞ്ചായത്തുകളിലായി അൻപത് ലൈറ്റുകൾ കൂടി നിർമ്മിച്ച് നൂറ് (100) തികയ്ക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. 

സംസ്ഥാന ഗവൺമെന്റ് സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടിയോടുകൂടി ലൈറ്റുകളുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി  അഞ്ച് ലൈറ്റുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. വിവിധ സമ്മേളനങ്ങളിൽ ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി അമ്പലമറ്റം, സിസി ഐപ്പൻപറമ്പിക്കുന്നേൽ, മജു പാട്ടത്തിൽ, സുരേഷ് ഇട്ടിക്കുന്നേൽ, ഷാജി മുകളേൽ, ചന്ദ്രൻ അനശ്വര, മനോജ് പനച്ചിക്കൽ, ഷാജി തറപ്പേൽ, സക്കറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ, ബെന്നി വറവുങ്കൽ, ഷാജി പാലക്കൽ, ജോജോ അടയ്ക്കപ്പാറ, സിബി നരിക്കുഴി, മഹേഷ് ഭരണങ്ങാനം, സുരേഷ് കുന്നേൽ, മാണി കല്ലറങ്ങാട്ട്, ബിജു പുതിയപറമ്പിൽ, കണ്ണൻ ചെമ്മനാപറമ്പിൽ, ദേവസ്യാച്ചൻ വടക്കേപൂണ്ടിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments