Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ പരിസ്ഥിതി ദിനാഘോഷം നടന്നു..



പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് എസ്.പി.സി.യുടെ മധുരവനം പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. 


.പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, വിദ്യാർഥി പ്രതിനിധികളായ അലീന മാത്യു, ആരതി ബിൻസ് എന്നിവർ പരിസ്ഥിതിദിന സന്ദേശങ്ങൾ നൽകി. സ്കൂൾ മുറ്റത്തെ ' ഇലഞ്ഞി മുത്തശ്ശിയെ ' യു.പി. ക്ലാസുകളിലെ കുട്ടികൾചേർന്ന് ആദരിച്ചത് ശ്രദ്ധേയമായി. കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞ, കവിതകൾ തുടങ്ങിയ പരിപാടികളും നടന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments