ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട നായനാർ ഭവനിൽ നിന്നും ആരംഭിച്ച മാർച്ച് ചേന്നാട് കവല ചുറ്റി അഹമ്മദ് കുരിക്കൾ നഗറിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിക്ഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ ബാബു ഉദ്‌ഘാടനം ചെയ്തു.
. ബ്ലോക്ക് പ്രസിഡന്റ് കെ ആർ അമീർ ഖാൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പിഎ ഷെമീർ, സാം മാത്യു, പ്രഭാത് രാജു, ജെറി വർഗീസ്, എം പി പ്രമോദ്, എസ്എഫ്എ ഏരിയ സെക്രട്ടറി എസ് നന്ദു, പ്രസിഡന്റ് എം സുരേഷ് എന്നിവർ സംസാരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments