Latest News
Loading...

അറുഞ്ഞൂറ്റിമംഗലം എൽപി സ്കൂൾ ഗ്രൗണ്ടിലെ പാചകപ്പുര നിർമാണത്തിനെതിരെ പ്രതിഷേധം



കോട്ടയം തലപ്പലം പഞ്ചായത്തിലെ അറുഞ്ഞൂറ്റിമംഗലം എൽപി സ്കൂൾ ഗ്രൗണ്ടിലെ പാചകപ്പുര നിർമാണത്തിനെതിരെ പ്രതിഷേധം. കുട്ടികളുടെ കളിയുപകരണങ്ങളും ഗ്രൗണ്ടും നശിപ്പിച്ചാണ് പുതിയ പാചകപ്പുര നിർമിക്കുന്നത്. സ്കൂളിന് പിന്നിൽ പാചകപ്പുര നിർമാണത്തിന് സ്ഥലം ബാക്കിയിരിക്കെയാണ് ഈ നടപടിയെന്നാണ് ആരോപണമുയരുന്നത്.



50-ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള അറുഞ്ഞൂറ്റിമംഗലം ഗവ.എൽ.പി സ്കൂളിൽ, ഒരു പാചകപ്പുര നിലനിൽക്കെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സ്കൂളിന്റെ ഓഫീസ് കെട്ടിടത്തിന് പിന്നിലായി വെറുതെ കിടക്കുന്ന 20 സെന്റോളം സ്ഥലം ഉണ്ടായിരിക്കെയാണ് ആകെയുള്ള ചെറിയ ഗ്രൗണ്ടിന്റെ ഭാഗത്ത് നിർമാണം ആരംഭിച്ചത്. ഇതിനായി ഗ്രൗണ്ടിലുണ്ടായിരുന്ന കളിയുപകരണങ്ങൾ പിഴുതുമാറ്റി. കളിസ്ഥലം നശിപ്പിക്കരുതെന്ന് ആദ്യഘട്ടം മുതലേ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ ഗൗനിച്ചില്ലെന്നാണ് ആക്ഷേപം


സ്കൂളിന് പിന്നിലായി തകരാറുകളില്ലാത്ത പാചകപ്പുര നിലനിൽക്കെയാണ് 6 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം നിർമിക്കുന്നത്. സ്കൂൾ കെട്ടിടം നവീകരിക്കുന്നതിനോ തൊട്ടുപിന്നിലായി ഒഴു കുന്ന തോടിന് സംരക്ഷണവേലി നിർമിക്കുകയോ ആയിരുന്നു ഇതിലും അത്യാവിശമായി ചെ യ്യേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്കൂൾ മൈതാനങ്ങളിൽ കെട്ടിട നിർമ്മാണം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണ മേഖലയായ അറുത്തൂറ്റിമംഗലത്തെ ഏക കളിസ്ഥലം ചെറുതായിപോകുന്നതിലും പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞദിവസം ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം , വിഷയം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ എ.ഇ. ഒ യോട് നിർദ്ദേശിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments