Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി പൊളിഞ്ഞു വീണു



ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്റിന്റെ ഭിത്തി പൊളിഞ്ഞു വീണു. യാത്രക്കാർ രക്ഷപെട്ടത്ത് തലനാരിഴയ്ക്ക്. വ്യാഴം വൈകിട്ടു നാലു മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. നൂറു കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രകാർ സ്റ്റാന്റിലുണ്ടായിരുന്നു ഇ സമയം.

 ഈരാറ്റുപേട്ടയുടെ നഗരസഭയുടെ സ്വകാര്യ ബസ്റ്റാൻഡ് ഷോപ്പിംഗ് കോപ്ലക്സ് യാത്രക്കാർക്ക് ഭീക്ഷണിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി . കെട്ടിടം പൊളിക്കുന്നതിനുള്ള നിർമ്മാണോദ്ഘാടനം കഴിഞ് രണ്ടു വർഷംകഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നുമില്ലാത്തെ ജീർണ്ണാവസ്ഥയിലായ ബസ്റ്റാൻഡ് സമുച്ചയം എത് നിമിഷവും ഇടിഞ്ഞ് വിഴാവുന്ന നിലയിലാണ്. 



.ഇരുനിലക്കെട്ടിടത്തിന് പകരം ഏഴു കോടിയിലധികം രൂപാ ചിലവിട്ട് അഞ്ച് നിലകളുള്ള മള്‍ട്ടിപര്‍പ്പസ് ഷോപ്പിംഗ് കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം.
 70 തിലധികം ഷട്ടറുകളും ഓഫീസ് ഏരിയയും കാര്‍ പാര്‍ക്കിംഗ് സൗകര്യവും' പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നു. കടമുറികളുടെ എണ്ണം വര്‍ധിക്കുന്നതുവഴി കൂടുതല്‍ വരുമാനവും നഗരസഭ പ്രതീക്ഷിച്ചിരുന്നു രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാവാനായിരുന്നു നഗരസഭ ലക്ഷ്യമെങ്കിലും യാതൊരു പുരോഗതിയും ഇക്കര്യത്തിലുണ്ടായില്ല.



നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡിന് നാൽപ്പത് വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. ബസ് കാത്തിരുന്ന യുവതിയുടെ തലയില്‍ കോൺക്രീറ്റ് അടർന്ന് വീണ് പരുക്കേറ്റ സംഭവും ഇവിടെ ഉണ്ടായിട്ടുണ്ട്. ദിവസേന നൂറ് കണക്കിന് സ്വാകാര്യ ബസ്സ് കയറുന്നതാണിവിടെ. സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്.


 കോൺക്രീറ്റ് കഷണങ്ങൾ യാത്രക്കാരുടെ ദേഹത്തേക്ക് അടർന് വീഴാതിരിക്കുന്നതിനായി നെറ്റ് വലിച്ച് കെട്ടിയിരിക്കുകയാണ്. എന്നാൽ ഈ നെറ്റും ചില ഭാഗത്ത് അഴിഞ്ഞ് പോയ നിലയിലാണ്. തൂണുകളും വർക്കയും തകർന്ന് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ നിലയിലാണ്. കോപ്ലക്സിൽ നിലവിലുള്ള വ്യാപാരികളിൽ നിന്നും പുതിയ റൂം വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായും ആരോപണമുണ്ട്. കൂടാതെ നെറ്റ് വലിച്ചു കെട്ടിയത്തിന്റെ പേരിലും അഴിമതി ആരോപണം നിലവിലുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments