Latest News
Loading...

കലുങ്ക് നിർമാണം തുടരുന്നതിനിടെ കുഴി രൂപപ്പെട്ടു


പാലാ കെഎസ്ആർടിസിയ്ക്ക് സമീപം കലുങ്ക് നിർമാണം പുരോഗമിക്കുന്നതിനിടെ, ആദ്യഘട്ടത്തിൽ പൂർത്തിയായ ഭാഗത്ത് ദിവസങ്ങൾക്കുള്ളിൽ കുഴി രൂപപ്പെട്ടു. തിരക്കേറിയ റോഡിൽ പകുതി ബ്ലോക്ക് ചെയ്ത് സ്ലാബ് വാർത്തശേഷം ഈ ഭാഗത്ത് കൂടി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ഇപ്പോൾ മറുസൈഡിലാണ് നിർമാണം പുരോഗമിക്കുന്നത്. അതിനിടെയാണ് ആദ്യഘട്ടം ചെയ്ത ഭാഗത്ത് കോൺക്രീറ്റ് ഇളകി കുഴി രൂപപ്പെട്ടത്.


സ്ലാബിനു മുകളിൽ കുഴി രൂപപ്പെട്ടതിന് പിന്നിൽ നിർമാണത്തിലെ അപാകതയാണോ എന്നും സംശയമുണ്ട്. സ്ലാബും റോഡും ചേരുന്ന ഭാഗത്തും വലിയ കട്ടിംഗ് ഉണ്ടായിരുന്നത് സമീപത്തെ ഓട്ടോ ഡ്രൈവർ മാർ കല്ലും മണ്ണുമിട്ടാണ് അടച്ചത്. ഇത് മഴ പെയ്യുന്നതോടെ ഒഴുകി പോകുന്നുമുണ്ട്. കുഴിയും സ്ളാബ് ക ട്ടിംഗും ഇവിടെ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.



മെയ് 9നാണ് മഹാറാണി ജംഗ്ഷന് സമീപം റോഡ് പൊളിച്ച് കലുങ്ക് നിർമാണം ആരംഭിച്ചത്. കെഎസ്ആർ ടിസി ഭാഗത്തെ സ്ഥിരമായ വെള്ളക്കെട്ടിന് പരിഹാരമെന്ന നിലയിലാണ് കലുങ്ക് പൊളിച്ച് വലിയ കലുങ്കാ യി നിർമിക്കുന്നത്. ഒരു മാസം പിന്നിട്ടെങ്കിലും ജോലികൾ പൂർത്തിയായിട്ടില്ല.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments