Latest News
Loading...

മാമ്പഴം ചോദിച്ചെത്തി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തുഉഴവൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയില്‍ വീട്ടില്‍ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചൂരന്നൂര്‍ ഭാഗത്ത് നരിയിടകുണ്ടില്‍ വീട്ടില്‍ രാമചന്ദ്രന്‍(57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍ ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.അജേഷും സുഹൃത്തായ അഷ്‌റഫും കഴിഞ്ഞമാസം 25 ആം തീയതി ഉച്ചയോടു കൂടി സ്‌കൂട്ടറില്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടില്‍ എത്തുകയും വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിക്കുകയും ഇത് എടുക്കാന്‍ ഇവര്‍ അകത്ത് പോയ സമയം അജേഷ് വൃദ്ധയുടെ പിന്നാലെ അകത്ത് കിടന്ന് ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്തതിനു ശേഷം പുറത്ത് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കി പരിസരം നിരീക്ഷിച്ച് നിന്നിരുന്ന അഷ്‌റഫിനോടൊപ്പം കയറി കടന്നു കളയുകയായിരുന്നു.


.


പാലായില്‍ ഇക്കഴിഞ്ഞ മെയ് 22ന് മോഷ്ടിച്ച  സ്‌കൂട്ടറിലെത്തിയാണ് ഉഴവൂര്‍ സ്വദേശിനിയായ വയോധികയുടെ വീട്ടിനുള്ളില്‍ പ്രവേശിച്ച് വീട്ടമ്മയുടെ സ്വര്‍ണം കവര്‍ച്ച ചെയ്തത്.  പാലയില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ തന്നെയാണ് കുറവിലങ്ങാട് വയോധികയുടെ ആഭരണം കവര്‍ന്നത് എന്ന് മനസ്സിലാക്കിയതോടെ  ജില്ലാ പോലീസ് മേധാവി  കെ. കാര്‍ത്തികകിന്റെ നിര്‍ദേശപ്രകാരം പാലാ DYSP എ ജെ തോമസ്സിന്റെ മേല്‍നോട്ടത്തില്‍ പാലാ പോലിസ് സ്റ്റേഷന്‍ SHO കെ.പി ടോംസണ്‍, കുറവിലങ്ങാട് SHO നിര്‍മ്മല്‍ ബോസ് എന്നിവരുടെ നേതൃത്തത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് , ഈ കവര്‍ച്ചാസംഘം കുറച്ച് നാള്‍ മുമ്പ് ഉഴവൂര്‍ പ്രദേശങ്ങളില്‍ ക്യാന്‍സര്‍ ചികിത്സാ ചാരിറ്റിയുടെ പേരില്‍ പിരിവിന് ചെന്നിരുന്നതായും മനസിലാക്കി. ഇങ്ങനെ കണ്ടെത്തുന്ന വീടുകളിലായിരുന്നു മോഷണം നടത്തിയിരുന്നത്.  സംഭവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ ചിലത് തൊടുപുഴയിലെ ചില ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച ശേഷം പ്രതി പൊള്ളാച്ചിയില്‍ എത്തി ഹോട്ടലുകളിലും ലോഡ്ജിലും താമസിച്ച് ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു . 

പ്രതിയെപറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം   ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്  തിരുപ്പതിയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ എന്ന് മോഷ്ടിച്ച സ്‌കൂട്ടര്‍ പൊള്ളാച്ചി ബസ്റ്റാന്‍ഡ് ഭാഗത്തുനിന്നും കണ്ടെടുത്തു. അജേഷിന് പാലക്കാട് ,മീനാക്ഷിപുരം ,ഒറ്റപ്പാലം, പള്ളിക്കത്തോട് തുടങ്ങി ഒട്ടേറെ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട് .  ഈ കേസിലെ മറ്റൊരു പ്രതിയായ തൊടുപുഴ തൊടിയപാറ ജോമേഷ് ജോസഫിനെ പാലാ പോലീസ് തൊടുപുഴയില്‍ നിന്നും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോമേഷിനും തൊടുപുഴ, കാഞ്ഞാര്‍ തിടനാട്, മേലുകാവ് എന്നിവിടങ്ങളിലായി മോഷണ കേസുകള്‍നിലവിലുണ്ട്. എഎസ്‌ഐ ബിജു കെ തോമസ്, സിപി രജ്ഞിത്ത് സി, അരുണ്‍ കുമാര്‍, ഈരാറ്റുപേട്ട എസ് സിപിഒ ജോബി ജോസഫ്, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments