Latest News
Loading...

പാല നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിച്ചു



പാല നഗരസഭയുടെ നേതൃത്വത്തിൽ ഹരിത സഭ സംഘടിപ്പിച്ചു.  നഗരസഭ   നടന്ന ഹരിത സഭ  പാല നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.   മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ ജനകീയ അവലോകനവും  നവീന ആശയങ്ങളുടെ പങ്കുവയ്ക്കലുമാണ് ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത് 



.വിവിധ സെക്ഷനുകൾ ആയി തിരിച്ചു മാലിന്യ സംസ്കരണത്തിനായി സ്വീകരിച്ച മാർഗ്ഗ നയങ്ങൾ തുടർപ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ച് ജനകീയ അഭിപ്രായങ്ങൾ സ്വീകരിക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യം എന്ന് നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോപറഞ്ഞു  ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ അധ്യക്ഷൻആയിരുന്നു ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഡോക്ടർ ഗീതാദേവി പരിസ്ഥിതി ദിന സന്ദേശം നൽകി  ചെയർപേഴ്സൺ ജോസിൻ ബിനോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്‌  കൗൺസിലർമാരായ മായാപ്രദീപ് ബിന്ദു മനു  ജോസ് ഇ ടേട്ട്  നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം സൗമ്യ അജയ്  ജോസ് എബ്രഹാം  തുടങ്ങിയവർ  പങ്കെടുത്തു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments