Latest News
Loading...

സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോർ ഉദ്ഘാടനം നാളെ



 മേലുകാവ് പഞ്ചായത്തിലെ സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നാളെ  മൂന്നു മണിക്ക് ഭക്ഷ്യ- പൊതുവിതരണ  വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ നിർവഹിക്കും. മേലുകാവ്മറ്റത്തെ മാവേലി സ്റ്റോർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ ആദ്യ വിൽപന നടത്തും. തോമസ് ചാഴികാടൻ എം. പി. മുഖ്യപ്രഭാഷണം നടത്തും.


ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ്  മേലുകാവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തിയത്.  ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനുരാഗ് പാണ്ടിക്കാട്ട്, പ്രസന്ന സോമൻ, ബിൻസി ടോമി, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ സപ്ലൈകോ ഓഫീസർ ഇൻ ചാർജ് ജി. അഭിൽജിത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ. കെ. മുജീബ്, കെ. അനൂപ് കുമാർ, ജോയി സ്‌കറിയ, ടിറ്റോ മാത്യു, ബി.ബി. ഐസക്, സിമി വല്ലനാട്ട്, വ്യാപാര വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് ഈപ്പൻ തെക്കേക്കണ്ടം തുടങ്ങിയവർ പങ്കെടുക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments