Latest News
Loading...

മാര്‍മല അരുവിയില്‍ 19-കാരനെ കാണാതായി


തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശത്തിനെത്തിയ ഒരാള്‍ വെള്ളച്ചാട്ടത്തില്‍വീണ് കാണാതായതായി വിവരം. 
ബാംഗ്ലൂരില്‍ നിന്നും വാഗമണ്ണിലെത്തിയ അഞ്ചംഗസംഘത്തിലെ യുവാവാണ് അപകടത്തില്‍പെട്ടത്. അഫലേഷ് എന്ന യുവാവാണ് വെള്ളത്തില്‍ കാണാതായത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുംവഴി മാര്‍മല അരുവിയിലേയ്ക്കും സംഘം പോവുകയായിരുന്നു. ബാംഗൂര്‍ പിഇഎസ് കേളേജ് വിദ്യാര്‍ത്ഥിയാണ് എന്നും പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.  


വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ആഴവും ഒഴുക്കുമുള്ള മാര്‍മല അരുവിയില്‍ തെരച്ചില്‍ ദുഷ്‌കരമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, സ്‌കൂബ സംഘത്തിന്റെ സേവനം തേടിയിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. 


ഏറെപേരുടെ ജീവന്‍ പൊലിഞ്ഞ മാര്‍മല അരുവിയില്‍ മുന്നറിയിപ്പുകളെ വകവയ്ക്കാതെ വെള്ളത്തിലിറങ്ങുന്നത് വീണ്ടും അപകടങ്ങള്‍ക്കിടയാക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തണുത്തുറഞ്ഞ വെള്ളത്തില്‍ നീന്തല്‍ പരിയമുള്ളവര്‍ പോലും അപകടത്തില്‍പെടുന്നത് സ്ഥിരമാണ്. 





🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments