Latest News
Loading...

വനം മന്ത്രിക്കു ഒളിയമ്പുമായി മാണി സി കാപ്പൻ എംഎൽഎ



വനം വകുപ്പ് മന്ത്രിക്ക് കണ്ണാശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ എന്ത് കാര്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ലയൺസ് ക്ലബ്ബിൻറെ പാലാ പൈകയിലുള്ള കണ്ണാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി . സമ്പന്നതയുടെ അസ്പർശ്യതയിൽ നിന്നും, ജനകീയ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടുന്ന സംഘടനയായി ലയൺസ് ക്ലബ്ബ് മാറിയതായി മന്ത്രി പറഞ്ഞു. 


മന്ത്രിക്ക് മറുപടിയുമായിട്ടായിരുന്നു ചടങ്ങിൽ പങ്കെടുത്ത മാണി സി കാപ്പൻ എംഎൽഎയുടെ പ്രസംഗം. വന്യജീവി ആക്രമണങ്ങൾ കോട്ടയം ജില്ലയിലും വർദ്ധിക്കുകയാണെന്നും മൃഗങ്ങൾ കണ്ണു മാന്തി പറിച്ചാൽ അത് ചികിത്സിക്കാനുള്ള സംവിധാനം ഉണ്ടെന്ന് മന്ത്രി മനസ്സിലാക്കിക്കോട്ടെ എന്ന് വിചാരിച്ചാണ് ചടങ്ങിലേക്ക് ക്ഷണിച്ചുതെന്നും എംഎൽഎ നർമ്മ രൂപത്തിൽ പറഞ്ഞു.


 അതേസമയം ജില്ലയിലെ വന്യജീവി ആക്രമണങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലുമായി പ്രസംഗം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments