Latest News
Loading...

വിവിധ രാഷ്ട്രീയപാർട്ടിയിൽ നിന്നും നിരവധി പേർ സിപിഐയിലേക്ക്




തീക്കോയി പഞ്ചായത്തിലെ വെള്ളികുളം വഴിക്കടവ് ഭാഗത്തുള്ള 12 ഓളം പേർ  വിവിധ പാർട്ടിയിൽ നിന്ന് രാജിവച്ച് സിപിഐ(CPI)യിൽ ചേർന്നു. പാർട്ടി നിലപാടുകളിൽ നിന്നുള്ള വ്യതിചലനവും ചിലരുടെ ഏകാധിപത്യവും ആണ് പാർട്ടി വിടാൻ കാരണമെന്ന് ഇവർ പറഞ്ഞു, 

തങ്കച്ചൻ വരിക്കൻ പ്ലാക്കൽ, ജിൻസ് മാത്യു അത്യാലിൽ, ബെന്നി പള്ളി കുന്നേൽ, ജിജി കുഞ്ഞുമോൻ വെട്ടിപ്പറമ്പിൽ, ദേവസ്യ നടുവത്തേട്ട്( കുഞ്ഞേട്ടൻ)MJ എബ്രഹാം( കുഞ്ഞ്) നടു പറമ്പിൽ, ബാലകൃഷ്ണൻ മൂഴി പറമ്പിൽ, അനീഷ് പുത്തൻപുരയ്ക്കൽ, ജോസഫ് സി ജെ ചൊവ്വാറ്റു കുന്നേൽ, സോജൻ ജോർജ് പുത്തൻവീട്ടിൽ, ഗോപാലകൃഷ്ണൻ മൂഴിപറമ്പിൽ, ഷൈജുPS പുത്തൻപുരയ്ക്കൽ എന്നിവരെ സിപിഐ (CPI)കോട്ടയം ജില്ലാ കമ്മിറ്റി അംഗം  MG ശേഖരൻ രക്തഹാരം അണിയിച്ച് സ്വീകരിച്ചു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ്പ്രശാന്ത് കെഎം, പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ  രതീഷ് പി എസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ  വിനോദ് ജോസഫ്,  ബാബു,  ടിബിൻ KJ  സജിമോൻTC താന്നിപ്പൊതിയിൽ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments