Latest News
Loading...

കടപുഴ വെള്ളച്ചാട്ടത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി മുങ്ങിമരിച്ചു.

വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. മൂന്നിലവ് കടപുഴ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം ഫോര്‍ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി 20 കാരനായ സഹദ് ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം




ആറംഗ സംഘമായിരുന്നു വിനോദ യാത്രക്കെത്തിയത്. കടപുഴവെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്നും കാല്‍ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും ഇത് വഴി എത്തിയ നാട്ടുകാരും ചേര്‍ന്നാണ് സഹദിനെ പുറത്തെടുത്തത്. മേലുകാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേലുകാവ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments