Latest News
Loading...

പൈകയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഫിറ്റ്നെസ് കേന്ദ്രം ഉദ്ഘാടനം നാളെ




മീനച്ചില്‍ പഞ്ചായത്തിലെ പൈകയിൽ രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ ആധുനിക ഫിറ്റ്‌നെസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം  രാവിലെ 10:30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിർവ്വഹിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പൈക ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. 



കായിക  വകുപ്പ് അനുവദിച്ച ഒന്നേകാല്‍ കോടി രൂപ ചെലവിട്ടാണ് 2500ചതുരശ്രയടി വിസ്തീര്‍ണത്തില്‍  പൂര്‍ണമായും ശീതികരിച്ച കേന്ദ്രം സജ്ജമാക്കിയത്. ട്രെഡ്മില്‍, കാര്‍ഡിയോ മെഷീനുകള്‍, ബെഞ്ച് പ്രസ്, റോവിംഗ് മെഷീന്‍,  പവര്‍ ലിഫ്റ്റിംഗ് തുടങ്ങി മുപ്പതിലധികം ഫിറ്റ്നെസ് ഉപകരണങ്ങളും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. 

ജൂലൈ മാസം പകുതിയോടെ കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. കായിക വകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും ഫീസ് ഘടന തീരുമാനിക്കുക. മിതമായ നിരക്കില്‍ നൂതന ഫിറ്റ്നെസ് സൗകര്യങ്ങള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല പറഞ്ഞു.
ചടങ്ങില്‍  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശേരി,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ബേബി, സ്ഥിരം സമിതി അധ്യക്ഷരായ ടി.ബി. ബിജു,  ഇന്ദു പ്രകാശ്, പുന്നൂസ് പോള്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു ജേക്കബ്, കെ.വി. വിഷ്ണു,  നളിനി ശ്രീധരന്‍, ലിസമ്മ ഷാജന്‍, ജയശ്രീ സന്തോഷ്, സാജോ പൂവത്താനി, ബിന്ദു ശശികുമാര്‍, ലിന്‍സി മാര്‍ട്ടിന്‍, എസ്.എഫ്.കെ ഓപ്പറേഷന്‍സ് മാനേജര്‍ ആര്‍. രാധിക, എസ്.എഫ്.കെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജീവ്, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments