Latest News
Loading...

ജോജുവും ചെമ്പന്‍ വിനോദും ഇടമലയില്‍. ആവേശമായി സിനിമാ ചിത്രീകരണം



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ഇടമലയില്‍ നാട്ടുകാര്‍ക്ക് കൗതുകവും ആവേശവുമായി സിനിമാ ചിത്രീകരണം. സംവിധായകന്‍ ജോഷി ഒരുക്കുന്ന ആന്റണി എന്ന ചിത്രത്തിലെ ചില സീനുകളാണ് ഇടമലയിലും പരിസരപ്രദേശങ്ങളിലുമായി ഇന്ന് ഉച്ച കഴിഞ്ഞ് ചിത്രീകരണം നടന്നത്. നടന്‍ ചെമ്പന്‍ വിനോദ്, ജോജു എന്നിവരുടെ കോമ്പിനേഷന്‍ സീനുകളാണ് ക്യാമറയില്‍ പകര്‍ത്തിയത്. 






താരങ്ങളെത്തിയതോടെ കുട്ടികളും യുവാക്കളും അടക്കം ഇവര്‍ക്ക് ചുറ്റും കൂടി. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യാനും താരങ്ങള്‍ തയാറായി. ഇടമല കൈപ്പള്ളി റോഡില്‍ ഇരുവരുടെയും ബൈക്ക് യാത്ര സീനുകളാണ് ചിത്രീകരീകരിച്ചത്. 



നടനും ലൊക്കേഷന്‍ മാനേജരുമായ ജോര്‍ഡി  പൂഞ്ഞാറാണ് മീനച്ചില്‍ താലൂക്കിലെ ഗ്രാമീണ മേഖലകളില്‍ സിനിമാ ചിത്രീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 



നഗരകേന്ദ്രീകൃതമായിരുന്ന സിനിമാ വ്യവസായത്തെ പൂഞ്ഞാറിലും താലൂക്കിലും എത്തിച്ചതിന് പിന്നില്‍ ജോര്‍ഡിയുടെ പങ്ക് വലുതാണ്. ജോര്‍ഡി അഭിനയിക്കുകയും
 ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുകയും ചെയ്ത കങ്കാരു, മേപ്പടിയാന്‍ സിനിമകളും വലിയ വിജയം നേടിയിരുന്നു.  ആന്റണി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി ജോര്‍ഡി പറഞ്ഞു




പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ നൈല ഉഷ, ചെമ്പന്‍ വിനോദ്, വിജയരാഘവന്‍ എന്നിവരും കല്യാണി പ്രിയദര്‍ശനും ആശാ ശരത്തും ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments