Latest News
Loading...

വ്യാജ രേഖകൾ നിർമിച്ചു കുടുംബശ്രീ ചെയ്യർപേഴ്സണായി - പരാതിയുമായി സിഡിഎസ് അംഗങ്ങൾ




വ്യാജ രേഖകൾ നിർമിച്ചു കുടുംബശ്രീ ചെയ്യർപേഴ്സണായി പരാതിയുമായി സിഡിഎസ് അംഗങ്ങൾ. ഈരാറ്റുപേട്ട നഗരസഭ സിഡിഎസ് ചെയ്യർപേഴ്സൺ ഷിജി ആരിഫിനെതിരെയാണ് കമ്മിറ്റിയിൽ അംഗമായ പാരിഷ യാക്കൂബ് ജില്ലാ കുടുംബശ്രീ മിഷന് പരാതി നൽകിയിരിക്കുന്നത്. 



യുഡിഫ് ഭരിക്കുന്ന നഗരസഭയിൽ 2022 ജനുവരിയിൽ നടന്ന  തിരഞ്ഞെടുപ്പിൽ 11 ഡിവിഷനിൽ നിന്നും എഡിഎസായിരുന്ന ലീഗ് പ്രവർത്തകയായ ഷിജി ആരിഫാണ് കുടുംബശ്രീ ചെയ്യർപേഴ്സണായി തിരഞ്ഞെടുക്കപെട്ടത്.  11, 28 ഡിവിഷനുകൾ ബിപിഎൽ വിഭാഗതിന് സംവരണം നൽകിയത്തായിരുന്നു. എപിഎൽ അംഗമായിരുന്ന ഷിജി ആരിഫ് വ്യാജമായി നിർമ്മിച്ച ബിപിഎൽ കാർഡ് ഉപയോഗിച്ചാണ് ചെയ്യർപേഴ്സണായി മത്സരിച്ചത്. തിരഞ്ഞെടുപ്പിന്റെ ദിവസം പരാതിയുണ്ടായാൽ അധികാരികളെ കാണിക്കുവാനയി   വ്യാജമായി നിർമിച്ച ബിപിഎൽ കാർഡ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കൈമാറുകയും . തിരഞ്ഞെടുപ്പ് കഴിഞ്ഞലുടൻ രേഖ നശിപ്പിപ്പിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നതയും ഇത് നശിപ്പിക്കുന്നത് നേരിട്ട് കണ്ടതായും പാരിഷ പരാതിയിൽ പറയുന്നു.



 കമ്മിറ്റിയിൽ പങ്കെടുപ്പിച്ചില്ല എന്നാരോപ്പിച്ച് മുൻ അംഗം മെമ്പർ സെക്രട്ടറിക്ക് നൽകിയ പരാതിയിലും യാതൊരു നടപടിയുമുണ്ടായില്ല. 28 ഡിവിഷനിൽ നിന്നുള്ള അംഗത്തിനെതിരെ  തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അംഗങ്ങൾ പരാതി നൽകിയിരുന്നു എന്നാൽ പരാതിയിന്മേൽ യാതൊരു നടപടിയുമുണ്ടായില്ല. അധികാരത്തിൽ വന്നതിന് ശേഷം ലോണുകൾ ഉൾപ്പടെ സാമ്പത്തിക വിഷയങ്ങൾ മാനദാണ്ടങ്ങൾ നോക്കാതെ ഇഷ്ടനുസരണം നൽകുന്നതയും നിരന്തരം ആവിശ്യപെട്ടിട്ടും കാണക്കുകൾ കമ്മിറ്റികളിൽ അവതരിപ്പിക്കുന്നിലെന്നും പരാതിയിൽ പറയുന്നുണ്ട്.

 ഇതിനുമുൻപ് പരാതി നൽകാതെയിരുന്നത് നഗരസഭ ചെയർപേഴ്സൺ ഇടപെട്ട് പരാതി നൽകേണ്ടയെന്ന നിർദ്ദേശം നൽകിയതിനാലാണെന്നും പാരിഷ അറിയിച്ചു. പരാതിയുമായി പരസ്യമായി രംഗത്ത് വന്നതിനു ശേഷം ചെയ്യർപേഴ്സൺ അടിയന്തര കമ്മിറ്റി വിളിക്കുകയും കമ്മിറ്റിയുടെ ക്വാറം തികയ്ക്കാനായി സസ്പെൻഡ് ചെയ്ത കമ്മിറ്റി അംഗത്തിന്റെ ഉൾപ്പടെ ഒപ്പുകൾ വീടുകളിലെത്തി ശേഖരിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments