Latest News
Loading...

ചൂണ്ടച്ചേരി സഹകരണബാങ്ക് തെരഞ്ഞെടുപ്പ് 18ന്


ചൂണ്ടച്ചേരി സർവ്വീസ് സഹകരണബാങ്കിലേയ്ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് ഈ വരുന്ന ഞായറാഴ് ച നടക്കും. രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ വേഴങ്ങാനം സെന്റ് ജോസഫ്സ് എൽപി സ്കൂളിലാണ് വോട്ടെടുപ്പ്. യുഡിഎഫ്, എൽഡിഎഫ് പാനലുകളാണ് മല്സരരംഗത്തുള്ളത്,



നിക്ഷേപക വിഭാഗത്തിൽ മൽസരിക്കുന്ന ടോമി ഫ്രാൻസീസ് പൊരിയത്ത് നയിക്കുന്ന യുഡിഎഫ് പാന ലിൽ ജനറൽ വിഭാഗത്തിൽ ജിജി ജോസഫ് തെങ്ങുംപള്ളിൽ, ജിസ്മോൻ ജോസ് മുടിയൻപ്ലാക്കൽ, ദേവ സ്യ സി.ഡി, മാത്യു കുര്യൻ, വിനോദ് ചെറിയാൻ വേദനാനി, സാബു ജോസഫ്, സെൻ മാത്യൂസ് മൈ ക്കിൾ, റിജോ ജോർജ്ജ്, വനിതാ വിഭാഗത്തിൽ അശ്വതി പി, സിന്ധു വിജെ, സോളി ജോയ്സ്, പട്ടികജാതി വിഭാഗത്തിൽ അമ്പിളി എംജി എന്നിവരാണ് മൽസരരംഗത്തുള്ളത്.



സഹകരണരംഗത്ത് പരിചയമുള്ളവരെയും സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രമുഖരെയുമാണ് എൽഡിഎഫ് പാനലിൽ അവതരിപ്പിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിൽ ജോർജ്ജ് ജോസഫ്, ജോസ് അഗസ്റ്റിൻ, നിക് സൺ കെ. അറയ്ക്കൽ, ഇ.വി പ്രഭാകരൻ, ബേബി മൈക്കിൾ, അഡ്വ സിറിയക് ചെറിയാൻ, സിറിയക് മൈ ക്കിൾ, ഹരിദാസ് ബി, വനിതാ വിഭാഗത്തിൽ അനു ബാബു, സിസ്സി ജെയിംസ്, സുപ്രഭു ഉണ്ണികൃഷ്ണൻ, എ സി എസ്ടി വിഭാഗത്തിൽ വിജയൻ രാഘവൻ, നിക്ഷേപകവിഭാഗത്തിൽ ടോമി തുരുത്തിക്കര എന്നിവരാ ണ് മൽസരിക്കുന്നത്.

കേരള കോൺഗ്രസ് എം ഉൾപ്പെട്ട യുഡിഎഫ് മുന്നണി ഭരിച്ചിരുന്ന ബാങ്കിൽ, ആദ്യം ടേം പ്രസിഡന്റ് സ്ഥാ നം മാണി ഗ്രൂപ്പിനായിരുന്നു. മാണി ഗ്രൂപ്പിന്റെ എൽഡിഎഫ് പ്രവേശനത്തെ തുടർന്ന് യുഡിഎഫ് പ്രതിപ ക്ഷത്തായി. കേരള കോൺഗ്രസ് എം 6, കോൺഗ്രസ് , സ്വന്തൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരു കേരള കോൺഗ്രസ് അംഗം അയോഗ്യനായതിനൊപ്പം സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ലഭിച്ചതാണ് യുഡിഎഫിന് തുണയായത്. അവിശ്വാസത്തിലൂടെ യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments