Latest News
Loading...

കാരുണ്യത്തിന്റെ കൈകളുമായി സ്നേഹ വണ്ടി ഓടി തുടങ്ങി

 

സഹജീവികളോടുള്ള കാരുണ്യവും കരുതലും പ്രകടമാക്കി തങ്ങളോടാപ്പം ചേർത്ത് പിടിക്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. വിദ്യാർത്ഥികൾ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ച്ചയും മണിയംകുളം രക്ഷാഭവനിലെ സഹോദരങ്ങൾക്ക് ഭക്ഷണ പൊതികൾ നല്കി യാണ് വിദ്യാർത്ഥികൾ സ്കൂൾ വർഷാ ആരംഭത്തിൽ തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് 

.സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഈ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു സ്നേഹ വണ്ടി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികൾ ആകും - സ്കൂളിൽനടന്ന സമ്മേളനത്തിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ സ്നേഹ വണ്ടി ഫ്ളാഗോഫ് ചെയ്തു ഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി.എ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് - അധ്യാപകർ എന്നിവർ നേതൃത്വം നല്കി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments