Latest News
Loading...

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു



ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പാലാ തൊടുപുഴ റോഡില്‍ കുറിഞ്ഞിയ്ക്ക് സമീപമായിരുന്നു രാവിലെ അപകടം. മാന്തോട്ടം ഷാപ്പിന് സമീപമായിരുന്നു അപകടം. ബൈക്ക് തെന്നി കാറില്‍ ഇടിക്കുകയായിരുന്നു. പിഴകിലെ പെട്രോള്‍ പമ്പ് മാനേജരുടെ കാറിലാണ് ബൈക്ക് ഇടിച്ച് കയറിയത്. 

.പാലാ സ്വദേശിയായ ബൈക്ക് യാത്രികന് അപകടത്തില്‍ പരിക്കേറ്റു. ഇയാളുടെ കാല്‍വിരല്‍ മുറിഞ്ഞുപോയതായാണ് ലഭിച്ച വിവരം. യുവാവിനെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ നിന്നും തെന്നിനീങ്ങിയ ബൈക്ക് മണ്‍തിട്ടയിലിടിച്ച് ഓടയില്‍ വീഴുകയായിരുന്നു. ഇരുവാഹനങ്ങള്‍ക്കും സാരമായ തകരാര്‍ സംഭവിച്ചു. പാലാ ഹൈവേ പോലീസ് സ്ഥലത്തെത്തിയിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments