Latest News
Loading...

മോഷ്ടാവിനെന്ത് ഊരാളുങ്കല്‍. ബാറ്ററിയും ജാക്കിയും പോയി


വാഗമണ്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വാഹനത്തിന്റെ ബാറ്ററി മോഷണം പോയി. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് മോഷണം നടന്നത്. വെള്ളികുളം എട്ടാം മൈലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍നിന്നും ബാറ്ററിയും  ജാക്കിയുമാണ് മോഷ്ടിക്കപ്പെട്ടത്. 


വാഗമണ്‍ റോഡിലെ വശങ്ങളില്‍  കോണ്‍ക്രീറ്റിംഗ് ജോലികള്‍ നടന്നുവരികയാണ്. ഇതിനായി സിമന്റ് മിക്‌സ് ചെയ്യാനുപയോഗിക്കുന്ന മിക്‌സറിന്റെ ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്. 



സംഭവത്തില്‍ സൊസൈറ്റി പോലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments