Latest News
Loading...

അതിഥി തൊഴിലാളി ബോധവൽക്കരണം നടത്തി




നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയെ മാലിന്യ വിമുക്തമാക്കുന്നതിനായി  അതിഥി തൊഴിലാളികള്‍ക്കായി ബോധവത്കരണ  ക്ലാസ് നടത്തി. തൊഴിലാളികളുടെ ഇടയിൽ ശരിയായമാലിന്യ പരിപാലന ശീലം വളർത്തുന്നതിനായി ഈരാറ്റുപേട്ട നഗരസഭയും ഹരിതകേരളം മിഷനും ചേർന്ന് തൊഴിലാളികള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുത്ത പിയർ ലീഡേഴ്സിനായാണ് പരിശീലനം നൽകിയത്. 


.

പരിശീലനം നേടിയ ലീഡർമാരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ പിയർ എഡ്യൂക്കേഷനിലൂടെ ശരിയായ മാലിന്യ പരിപാലന ശീലം വളർത്തിയെടുക്കുവാനുള്ള ശ്രമമാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം,ഹരിതകേരളം മിഷന്‍ എന്നിവ കൂട്ടായ ശ്രമമാണ് ഈ പരിപാടി.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. സഹല ഫിർദൗസ് നിർവഹിച്ചു. 


പലാഷ് ഘോഷ് ബംഗാളി ഭാഷയിൽ ക്ലാസും ചർച്ചയും നയിച്ചു.ക്ലീന്‍ സിറ്റി മാനേജര്‍  ജിന്‍സ് സിറിയക്,സോഷ്യല്‍ എക്സ്പേര്‍ട്ട് ബിനു ജോര്‍ജ്ജ്, കമ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് ബോബി ജേക്കബ്,സോഷ്യല്‍ എക്സ്പേര്‍ട്ട് പി.എം.സി ശ്യാം ദേവദാസ്,നവകേരളം കര്‍മ്മപദ്ധതി പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍,ജെഎച്ച്ഐമാരായ ജെറാഡ് മൈക്കിള്‍,നൗഷാദ് പി.എംലിനീഷ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി, പരിശീലനം നേടിയ പിയർ ലീഡേഴ്സു് വഴി ഈരാറ്റുപേട്ട നഗരസഭയുടെ പരിധിയിലുള്ള രണ്ടായിരത്തോളം വരുന്ന അതിഥി തൊഴിലാളികളിലേക്ക് മാലിന്യ സംസ്കരണ സന്ദേശങ്ങൾ എത്തിക്കുവാനുള്ള തുടർ പരിപാടികൾ ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments