Latest News
Loading...

ആർട്ടിസ്റ്റ് എം.കെ. പ്രഭ അനുസ്മരണം നാളെ



കൈരളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പലും ചിത്രകല അദ്ധ്യാപകനുമായിരുന്ന  ആർട്ടിസ്റ്റ് എം.കെ. പ്രഭ അനുസ്മരണം നാളെ വൈകിട്ട് 4ന് ഇടമറ്റം ഓശാന മൗണ്ടിൽ നടക്കും.  നാടകം, കവിത എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് എം.കെ. പ്രഭ.
കൈരളി പൂർവ്വ വിദ്യാർത്ഥി ഫോറമാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.


.എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യ അനുസ്മരണം നടത്തും.  പൂർവ്വ വിദ്യാർത്ഥി സി.കെ.ശശിധരൻ അദ്ധ്യക്ഷനാകും. മുനി.കൗൺസിലർ മായ പ്രദീപ്, കോട്ടയം ശങ്കുണ്ണി സ്മാരക സ്കൂൾ ഓഫ് ആർട്സ് ഡയറക്ർ സി.സി. അശോകൻ,പൂർവ്വ വിദ്യാർത്ഥികളും സാഹിത്യത്തിന്റെയും കലയുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ ചാക്കോ സി. പൊരിയത്ത്,  പ്രൊഫ.ഡോ.രാജു ഡി. കൃഷ്ണപുരം, 
പ്രൊഫ.ഡോ. സാബു ഡി. മാത്യു, ഡോ.രാഘവൻ, രവി പാലാ, രവി പുലിയന്നൂർ, ടി.എൻ. രാജൻ, കെ.എൻ. രഘുനാഥൻ എന്നിവർ സംസാരിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments