അഡ്വ. റ്റി.വി. എബ്രഹാം അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂണ്‍ 12 തിങ്കളാഴ്ച കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പാരീഷ് ഹാളില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. റ്റി.വി. എബ്രഹാ മിന്റെ 10-ാം ചരമവാര്‍ഷിക ദിനാചാരണവും അദ്ദേഹ ത്തിന്റെ സ്മരണ നിലനിറുത്തുന്നതിന് അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജീവ കാരുണ്യ ഫണ്ട് വിതരണവുമാണ് തിങ്കളാഴ്ച നടക്കുന്നത്.
. 10-ാം ക്ലാസ്, +2 കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, തകഴി സാഹിത്യ വേദിയുടെ നോവല്‍ പുരസ്‌കാരം നേടിയ ജോസ് മംഗലശ്ശേരിയെ ആദരിക്കലും കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പാരീഷ് ഹാളില്‍ നടക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ കുര്‍ബ്ബാനയും കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയും തുടര്‍ന്ന് 400ന് പാരീഷ്ഹാളില്‍ അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ഗവണ്‍മെന്റ് ചീഫ് ഡോക്ടര്‍ എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, പിസി തോമസ് എക്‌സ് എം പി തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വക്കേറ്റ് ഫ്രാന്‍സിസ് തോമസ്, ഷിബു തെക്കേമറ്റം എന്നിവര്‍ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments