Latest News
Loading...

ഇരട്ട റാങ്കിന്റെ തിളക്കിൽ ആഷിക്ക്




ഭരണങ്ങാനം : ഇരട്ട റാങ്കിന്റെ തിളക്കത്തിലാണ് ഭരണങ്ങാനം നാരിയങ്ങാനത്തെ വടക്കേചിറയാത്ത് വീട്. പാലാ ബ്രില്യന്റ് കോച്ചിങ് സെന്ററിലെ ബയോളജി വിഭാഗത്തിലെ സീനിയർ പ്രൊഫസറായ സ്റ്റെനി ജെയിംസിന്റെയും ബിനു ജോർജിന്റെയും മൂത്ത മകനായ ആഷിക് സ്റ്റെനിയാണ് ഇരട്ട റാങ്ക് നേട്ടത്തിൽ നാടിന്റെ തിളക്കമായി മാറിയത്. എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിൽ കേരളത്തിൽ നിന്നും രണ്ടാം റാങ്ക് ആണ് ആഷിക്ക് നേടിയത്. ജെഇഇ പരീക്ഷയിലും ആഷിക്ക് കേരളത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.


.ചെന്നൈ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനിയറിങ്ങ് എടുക്കണമെന്ന സ്വപ്നമാണ് റാങ്കിന് പ്രചോദനമായതെന്ന് ആഷിക്ക് പറഞ്ഞു. ഇതോടൊപ്പം വീട്ടിൽ നിന്നും ലഭിച്ച പിന്തുണയും നേട്ടത്തിന് കാരണമായി. കണക്കായിരുന്നു ആഷിഖിന് ഇഷ്ട വിഷയം. പാല ബ്രില്യന്റ് കോച്ചിങ് സെന്ററിലെ പഠനത്തിനോപ്പം കിട്ടുന്ന പുസ്തകങ്ങളും പത്രങ്ങളുമെല്ലാം വായിക്കുമായിരുന്നു. ആവർത്തിച്ച് വായിച്ച് പഠിക്കുന്നതിന് പകരം എല്ലാം വായിച്ചു മനസിലാക്കി പഠിക്കുന്ന രീതിയായിരുന്നു ആഷികിനെന്ന് പിതാവ് സ്റ്റെനി പറഞ്ഞു. വായിക്കുമ്പോൾ ഉണ്ടാകുന്ന സംശയം മറ്റുള്ളവരോട് ചോദിക്കാതെ അതിനെ പറ്റി കൂടുതൽ പഠിച്ച് പരിഹരിക്കുന്ന രീതിയാണ് ആഷിക്ക് പിന്തുടരുന്നത്. രാവിലെ അഞ്ചു മണിക്ക് എണീറ്റിരുന്ന ആഷിക്ക് രാത്രി പതിനൊന്നു വരെ പഠനത്തിന് സമയം കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഉറക്കം കളഞ്ഞിരുന്നു പഠിക്കുന്ന രീതിയല്ലായിരുന്നു. പഠനത്തിനൊപ്പം കരാട്ടെ പോലുള്ള കായിക പരിശീലനവും ആഷിക്ക് നേടിയിരുന്നു.

പത്താംക്ലാസുവരെ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിലും പ്ലസ്ടു ചാവറ പബ്ലിക്ക് സ്കൂളിലുമായിരുന്നു ആഷിക്ക്. ഇരു സ്കൂളിലും മുഴുവൻ മാർക്ക് നേടിയാണ് പരീക്ഷകൾ പാസായത്. 

കഴിഞ്ഞ ആറു മാസമായി ആഷിക്ക് പരീക്ഷയെ പറ്റി മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. മറ്റെല്ലാ ആഘോഷങ്ങളിൽ നിന്നും ഒഴിവാക്കി കുടുംബവും ആഷിക്കിന് പൂർണ പിന്തുണ നൽകി. കഴിഞ്ഞ ആറു മാസമായി വീട്ടിൽ ടിവി ഉപയോഗിച്ചിരുന്നില്ല . രാവിലെ എണീക്കുമ്പോഴും ഉറങ്ങുമ്പോഴും അവനോടൊപ്പം ആരേലും ഒരാൾ കൂടെ ഇരിക്കുമായിരുന്നു എന്നും പിതാവ് പറഞ്ഞു. ഇളയ സഹോദരൻ അഖിൽ സ്റ്റെന്നി മാന്നനം സ്കൂളിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments