Latest News
Loading...

സിപിഎമ്മിനെ വിമർശിച്ചു. അഡ്മിൻമാരോട് പോലീസ് സ്റ്റേഷൻ ഹാജരാകാൻ നിർദേശം



സിപിഎമ്മിനെ വിമർശിച്ചു എന്നതിൻറെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരോട് പോലീസ് സ്റ്റേഷൻ ഹാജരാകാൻ നിർദേശം. മൂന്നിലവ് പഞ്ചായത്തിലാണ് സംഭവം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം ലോക്കൽ സെക്രട്ടറി സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയത്. 

എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. 



ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, ജോബി എന്നിവരോടും പോസ്റ്റ് ഷെയർ ചെയ്ത ജോൺസനോടും ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പോലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റ് ഷെയർ ചെയ്തതിനല്ല വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായ തർക്കം പറഞ്ഞു തീർക്കുന്നതിനാണ് വിളിച്ചിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഗ്രൂപ്പിൽ യാതൊരു തർക്കവും ഉണ്ടായിട്ടില്ല എന്ന് മെമ്പർമാരും പറയുന്നു.


ഡിവൈഎഫ്ഐയെയും എസ്എഫ്ഐയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഗ്രൂപ്പിൽ പോസ്റ്റുകൾ ഇട്ടതിലാണ് പരാതി നൽകിയിരിക്കുന്നത്. സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കഞ്ചാവ് വിൽപ്പന വ്യാപകമായതെന്നു ഗ്രൂപ്പിൽ പ്രചരിപ്പിച്ചതായും ഇതിനെ അനുകൂലിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്നും പരാതിയിൽ പറയുന്നു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments