Latest News
Loading...

ലഹരിവിരുദ്ധ സന്ദേശവുമായി പൂഞ്ഞാർ സെന്റ് ആന്റണീസിലെ വിദ്യാർഥികൾ



പൂഞ്ഞാർ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക ബോധവത്ക്കരണ പരിപാടികൾ നടന്നു. സ്കൂൾ ഹാളിൽ ചേർന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ എൻ.വി. മുഖ്യപ്രഭാഷണം നടത്തി. 

ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ടോണി തോമസ് എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ കൈപ്പുസ്തകം പ്രിൻസിപ്പാൾ വിൽസൺ ജോസഫ് ഏറ്റുവാങ്ങി. നിയമ വിരുദ്ധമായ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് കുട്ടികൾ പ്രത്യേക ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. എസ്.പി.സി. സീനിയർ കേഡറ്റ് സേറ ട്രീസ എബി ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ബോധവത്കരണ പോസ്റ്ററുകളും കേഡറ്റുകൾ തയ്യാറാക്കിയിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments