Latest News
Loading...

കായികതാരങ്ങൾക്ക് പ്രോത്സാഹനം 5 ലക്ഷം പ്രഖ്യാപിച്ചു




പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളും  ദ്രോണാചാര്യ  കെ പി തോമസ് മാസ്റ്റർ സ്പോർട്സ് അക്കാഡമിയും  സംയുക്തമായി നടത്തിയ അവധിക്കാല അത് ലറ്റിക് കോച്ചിംഗ് ക്യാമ്പ്  വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പൂഞ്ഞാർ ജി വി രാജാ സ്റ്റേഡിയത്തിൽ സമാപിച്ചു.

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി ആർ പ്യാരിലാൽ അദ്ധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ
സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മാസ്റ്ററുമായ  നന്ദകുമാർ വർമ്മ ചടങ്ങ് ഉത്ഘാടനം ചെയ്യ്തു.



.സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കായിക താരങ്ങൾക്ക് യഥാക്രമം 50000, 25000 , 10000 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻഷിപ്പ് നേടിയാൽ അക്കാഡമിക്ക് 5 ലക്ഷം രൂപയും ,രണ്ടാം സ്ഥാനം നേടിയാൽ 4 ലക്ഷവും മൂന്നാം സ്ഥാനത്തിന് 3 ലക്ഷവും 4 സ്ഥാനത്തിന് 2 ലക്ഷവും 5 സ്ഥാനത്തിന് 1 ലക്ഷവും അദ്ദേഹം വാഗ്ദാനം ചെയ്യ്തു.

ദ്രോണാചാര്യ  കെ പി തോമസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.   കായികാദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഈ  സ്കൂളിലെ കായികാദ്ധ്യാപകനുമായ  ജോസിറ്റ് ജോൺ വെട്ടം സ്വാഗതം ആശംസിച്ചു.
ഹയർ സെക്കന്ററി വിഭാഗത്തിലെ അദ്ധ്യാപിക ശ്രീമതി. അജിത എൻ
ആശംസകൾ നേർന്നു.  പ്രകാശ് താമരക്കാട്ട് കൃതഞ്ജത രേഖപ്പെടുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments