Latest News
Loading...

എസ്എഫ്ഐ ജില്ലാ സമ്മേളനം അവസാനിച്ചു.






 വിദ്യാർത്ഥികൾക്കിടയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ദേശിയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എസ്എഫ്ഐ കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു. ആർഎസ്എസിന്റെ വർഗിയ നയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കുന്നതുവഴി രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി ഇല്ലെതെയാക്കുമെന്നും സമ്മേളനം അഭിപ്രായപെട്ടു. എൻസിഇആർടി സിലബ്ബസ് പരിഷ്കരണത്തിൽ ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയ ഭാഗങ്ങൾ കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടെതുന്നതിനുള്ള നടപടി ക്രമങ്ങൾ കാല താമസം കൂടാതെ നാടപ്പിലക്കുവാൻ ആവിശ്യമായ നടപടികളെടുക്കണമെന്നും സമ്മേളനം  ആവിശ്യപെട്ടു


. ആര്‍ത്തവ  അവധി പോലെ ചരിത്രപരമായ തീരുമാനമെടുത്ത കേരളത്തിൽ വിദ്യാർത്ഥികൾക്ക് മാനസിക പിരിമുറുക്കങ്ങളുള്ള സമയങ്ങളിലും നിശ്ചിത അവധി അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു. മൂന്ന് ദിവസമായി പൂഞ്ഞാറിൽ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (എസ്എംവിഎച്എസ് സ്കൂൾ) നടന്ന സമ്മേളനത്തിൽ ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മേൽബിൻ ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗം അഞ്ചു കൃഷ്ണ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ്‌ കെ അനുശ്രീ, കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ് എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments