Latest News
Loading...

എസ്എഫ്ഐ ജില്ലാ സമ്മേളനതിന് തുടക്കമായി.



പൂഞ്ഞാർ : എസ്എഫ്ഐ 45-അം ജില്ലാ സമ്മേളനത്തിന് കോടിയേരി ബാലകൃഷ്ണൻ നഗർ (പൂഞ്ഞാർ  എസ്എംവിഎച്എസ് സ്കൂൾ ) തുടക്കമായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ കൊടിമര, പതാക, ദീപശിഖ ജാഥകൾ ഈരാറ്റുപേട്ടയിൽ ഒന്നിച്ചതിനു ശേഷമാണ് സമ്മേളന നാഗറിലെത്തിയത്. സ്വാഗതസംഘം ചെയർമാൻ ജോയി ജോർജ് സമ്മേളന നഗറിലെ സ്തുഭത്തിന് ദീപശിഖ തെളിയിച്ചു .

 


.ശനി രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിധിഷ് നാരായണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ , സെക്രട്ടറി പി എം അർഷോ, ജോയിന്റ് സെക്രട്ടറി ഹസൻ മുബാറക്ക്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഞ്ചു കൃഷ്ണ, ഇ അഫസൽ, വിചിത്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്‌, വൈഷ്ണവി രാജ്, എസ് നിഖിൽ, മിനു എം ബിജു, വൈഷ്ണവി ഷാജി, ജില്ലാ സെക്രട്ടറി മേൽബിൻ ജോസഫ്, പ്രസിഡന്റ്‌ ബി ആഷിക്ക് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.ജില്ലായിലെ 12 ഏരിയായിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 360 വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.



സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ ജാഥകൾ നഗറിൽ സംഗമിച്ചു. വെള്ളി ഉച്ചക്ക് രണ്ടു മണിക്ക് എം സാബു രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖ സിഐടിയൂ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ആർ രേഖുനാഥ്‌ ക്യാപ്റ്റൻ വൈഷ്ണവി ഷാജിക്ക് ദീപശിഖ കൈമാറി ജാഥ ഉദ്‌ഘാടനം ചെയ്തു. അശ്വിൻ അനിൽ വൈസ് ക്യാപ്റ്റനും, വി ആർ രാഹുൽ ജാഥ മാനേജറുമായിരുന്ന ജാഥയുടെ ദീപശിഖ സ്വാഗതസംഘം ചെയർമാൻ ജോയി ജോർജ് ഏറ്റുവാങ്ങി.

അനശ്വാര രക്തസാക്ഷി അജീഷ് വിശ്വനാഥിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖ ജാഥ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അഡ്വ.മഹേഷ്‌ ചന്ദ്രൻ ജാഥ ക്യാപ്റ്റൻ എസ് നിഖിലിന് ദീപശിഖ കൈമാറി ജാഥ ഉദ്‌ഘാടനം ചെയ്തു. മിനു എം ബിജു വൈസ് ക്യാപ്റ്റനും, അശ്വിൻ ബിജു ജാഥ മാനേജറുമായിരുന്ന ജാഥയുടെ ദീപശിഖ സ്വാഗത സംഘം ജോയിന്റ് കൺവീനർ രമേഷ് ബി വെട്ടിമറ്റം ഏറ്റുവങ്ങി. 


വൈക്കത്ത് നിധിനമോൾ സ്‌മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കൊടിമര ജാഥ സിപിഐഎം ഏരിയ സെക്രട്ടറി എം അരുണൻ ക്യാപ്റ്റൻ പിജെ സഞ്ജയ്‌ക്ക് കൈമാറി ഉദ്‌ഘാടനം ചെയ്തു. അർജുൻ ചന്ദ്രൻ വൈസ് ക്യാപ്റ്റനും, അർജുൻ മുരളി മാനേജറുമായിരുന്ന ജാഥ സംഘടക സമിതി ജനറൽ കൺവീനർ കുര്യാക്കോസ് ജോസഫ് ഏറ്റുവാങ്ങി. 

ജിനിഷ് ജോർജ് സ്‌മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാക ജാഥ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ക്യാപ്റ്റൻ ബാരി എം ഇർഷാദ് കൈമാറി ഉദ്‌ഘാടനം ചെയ്തു. ഡി കെ അമൽ വൈസ് ക്യാപ്റ്റനും, പി എസ് യെദുകൃഷ്ണൻ മാനേജറുമായിരുന്ന ജാഥ സംഘടക സമിതി കൺവീനർ രമ മോഹൻ ഏറ്റുവാങ്ങി.


നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പടയുള്ള വാഹനങ്ങളുടെ അകമ്പടിയോടെയെത്തിയ ജാഥകൾ ഈരാറ്റുപേട്ടയിൽ സംഗമിച്ചു തുടർന്ന് ഒരുമിച്ച് പൂഞ്ഞാർ പഞ്ചായത്ത്‌ പടിക്കൽ നിന്നും നടന്നാണ് സമ്മേളന നാഗറിലെത്തിയത്. സ്വാഗതസംഘം ചെയർമാൻ ജോയി ജോർജ് സമ്മേളന നഗറിലെ സ്തുഭത്തിന് ദീപശിഖ തെളിയിച്ചു.

 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments