Latest News
Loading...

സാൻതോം കമ്പനിയുടേയും അഗ്രിമ സെൻട്രൽ നഴ്സറിയുടേയും സംയുക്ത ഉദ്ഘാടനം


  
കേന്ദ്ര , സംസ്ഥാന സർക്കാരുകൾ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കർഷക ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക് അനുവദിച്ച പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും  സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന അഗ്രിമ സെൻട്രൽ നഴ്സറിയുടെയും സംയുക്ത ഉദ്ഘാടനം  വെള്ളിയാഴ്ച നടക്കും. 

മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിനോട് ചേർന്ന് സജ്ജമാക്കിയിരിക്കുന്ന അഗ്രിമ സെൻട്രൽ നഴ്സറി അങ്കണത്തിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ വെച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സംയുക്ത ഉദ്ഘാടനം നിർവ്വഹിക്കും. വിദേശയിനം ഫലവൃക്ഷ തൈകളുടെ വിപണനം മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. മുൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ അദ്ധ്യക്ഷതവഹിക്കും. 



മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷാജു വി. തുരുത്തൻ ,രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , എസ്.എഫ്.എ.സി മാനേജിങ്ങ് ഡയറക്ടർ ഷീല. എ.ഡി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗ്ഗീസ്, ആത്മാ പ്രോജക്ട് ഡയറക്ടർ എൽ സി അഗസ്റ്റ്യൻ, ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജു തോമസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ റീനാ കുര്യൻ, ബിന്ദു. കെ.കെ, പി.എസ്.ഡബ്ലൂ. എസ്. ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ , ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ.ജോസ് മുത്തനാട്ട്, സിബി കണിയാംപടി എന്നിവർ പ്രസംഗിക്കും. ഫാ.ജോർജ് വടക്കേതൊട്ടി, ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഡാന്റീസ് കൂനാനിക്കൽ , വിമൽ ജോണി, പി.വി.ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ, സാജു വടക്കൻ , ഷീബാ ബെന്നി, മേർലി ജയിംസ്, ക്ലാരീസ് മൈക്കിൾ , സൗമ്യാ ജയിംസ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം കൊടുക്കും.

.ഫാ.തോമസ് കിഴക്കേൽ , ഡാന്റീസ് കൂനാനിക്കൽ , വിമൽ ജോണി, പി.വി.ജോർജ് പുരയിടം,  തുടങ്ങിയവർ  വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments