Latest News
Loading...

മീനച്ചിൽ താലൂക്ക് അദാലത്തിൽ നൽകിയ പരാതിക്ക് പരിഹാരമായി :രാജേഷ് വാളിപ്ലാക്കൽ



ഇടപ്പാടി : സംസ്ഥാന ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മീനച്ചിൽ താലൂക്കിൽ നടത്തിയ അദാലത്തിൽ നൽകിയ മൂന്നു പരാതികളിൽ ഒന്ന് പരിഹരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഇടപ്പാടി ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി ഇടപ്പാടി ജംഗ്ഷന് ഇരുവശവും വേഗനിയന്ത്രമാർഗ്ഗം (റം പിൾ സ്ടിപ്പ് ) സ്ഥാപിക്കണമെന്നായിരുന്നു ആദ്യ പരാതി. മന്ത്രിമാരായ വി.എൻ.വാസവനും റോഷിഅഗസ്റ്റിനും ആണ് അദാലത്തിന് നേതൃത്വം നൽകിയത്.

.ഇടപ്പാടി ജംഗ്ഷനിൽ വാഹനാപകടത്തിൽ നിരവധി ആളുകൾ മരണപ്പെട്ട സാഹചര്യമുണ്ടായിരുന്നു.ഇടപ്പാടി അരീപ്പാറ ഗവൺമെൻറ് സ്കൂളിന് സമീപം നിൽക്കുന്ന കൂറ്റൻ വാകമരം വെട്ടി മാറ്റുന്നതിനും , മീനച്ചിലാറിന് കുറുകെയുള്ള കളരിയാമാക്കൽ ചെക്ക് ഡാമിന് ഫൈബർ ഷട്ടർ സ്ഥാപിക്കണമെന്നും, ചെക്ക് ഡാമിൻറെ മേൽനോട്ടത്തിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും അദാലത്തിൽ തീരുമാനമെടുത്തിരുന്നു .ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മൂന്നു പരാതികളും സമയബന്ധിതമായിപരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments