Latest News
Loading...

മൂന്നിലവ് മേച്ചാൽ പൗരസമിതിയുടെ സ്വീകരണം ഏറ്റു വാങ്ങി മാണി സി കാപ്പൻ



പാലാ ടൗണിൽ 4 കെട്ടിടം പണിത് മരിച്ച് കഴിയുമ്പോൾ മെമ്മൊറിയൽ എന്നെഴുതാൻ തനിക്ക് താല്പര്യമില്ലെന്നും ജീവിച്ചിരിക്കുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നതാണ് തന്റെ ചിന്തയെന്നും മാണി സി കാപ്പൻ എംഎൽഎ അഭിപ്രായപെട്ടു. ഇലവീഴാപൂഞ്ചിറയും, ഇല്ലിക്കകല്ലും 3 മാസത്തിനുള്ളിൽ ഇന്ത്യൻ ടൂറിസം മാപ്പിൽ ഉൾപെടുത്തുമെന്ന് മാണി സി കാപ്പൻ MLA പറഞ്ഞു. മൂന്നിലവ് മേച്ചാൽ പൗരസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാഗമണ്ണുമായി ബന്ധിപ്പിച്ച് റോഡും റോപ് വേയും നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും MLA വ്യക്തമാക്കി. മേച്ചാൽ ഗവ.യു.പി സ്കൂളിലായിരുന്നു സ്വീകരണ പരിപാടി. ഭരണങ്ങാനം, രാമപുരം തീർത്ഥാടന കേന്ദ്രങ്ങളെ പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷനിൽ ഉൾപെടുത്തുമെന്നും MLA വ്യക്തമാക്കി. 

 

.2021, 22 വർഷങ്ങളിലെ കാലവർഷ കെടുതിയിൽ തകർന്ന കടപുഴ പാലവും , മേച്ചാൽ റോഡും നിർമ്മിക്കുനതിന് MLA ആസ്തിവികസന ഫണ്ടിൽ നിന്നും പണം നുവദിച്ചതിനെ തുടർന്നാണ് മാണി സി കാപ്പൻ MLA ക്ക് സ്വീകരണം നൽകിയത്. ജില്ലാ പഞ്ചായത്തംഗം Adv. ഷോൺ ജോർജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എൽ ജോസഫ് അധ്യക്ഷത വഹിച്ചു.

 ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ പൊന്നാടയണിയിച്ച് MLA യെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. റവ. പി.വി. ആൻഡ്രൂസ്, ഫാദർ ഫ്രാൻസിസ് ഇടത്തിനാൽ, റവ ബെൻ ആൽബർട്ട്. MG ശേഖരൻ ,ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശുപറമ്പിൽ, വി.എസ്.ജോർജ് സൂസമ്മ കെ.ജെ പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments