Latest News
Loading...

വയോമിത്രം 10-മത് വാർഷിക ആഘോഷ പരിപാടി


പാലാ  നഗരസഭയുടെയും   വയോമിത്രം   പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോമിത്രം 10-മത് വാർഷിക ആഘോഷ പരിപാടി നിറവ്-2023 നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മണിക്ക് നടന്നു.. യോഗം  എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു...


.നഗരസഭ ചെയർപേഴ്സൺ  ജോസിൻ ബിനോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ ഡിവൈഎസ്പി എ.ജെ.തോമസ് മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുള്ളിക്കകണ്ടം യോഗത്തിന് സ്വാഗതം   പറഞ്ഞു. 

കൗൺസിലറുമാരായ പ്രൊഫ.സതീശ് ചൊള്ളാനി, ജിമ്മി ജോസഫ്, മായാ രാഹുൽ, സിജി ടോണി, ഷീബാ ജിയോ , മരിയാ സദനം ഡയറക്ടർ ശ്രീ സന്തോഷ്, വയോമിത്രം ജില്ലാ കോഡിനേറ്റർ ജോജിമോൻ, ചിന്നമ്മ ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. ഗോവിന്ദ് ആർ, നഗരസഭാ സെക്രട്ടറി ജൂഗി മരിയ ടോം എന്നിവർ ആശംസകൾ അറിയിച്ചു... വയോമിത്രം കോഡിനേറ്റർ ശ്രീമതി. ഗീതു രാജ്  യോഗത്തിന് നന്ദിയും അർപ്പിച്ചു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments