Latest News
Loading...

കേരളത്തിലെ ഏറ്റവും വലിയ കൊന്തമാല പാലാ കുരിശുപള്ളിയിൽ

പാലാ കുരിശുപള്ളിയെ പൊതിഞ്ഞ് കൂറ്റൻ കൊന്തമാലയുടെ രൂപം. പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തിന്റെ ആരംഭത്തിൽ ഹൈഡിസ് ഹൈപ്പർമാർക്കറ്റ് ഉടമ നിബൻ സെബാസ്റ്റ്യനാണ് മാല സമർപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കൊന്തമാലയാണിതെന്ന് നിബിൻ പറയുന്നു.

കുരിശുപള്ളി തിരുനാളിലടക്കം വർഷങ്ങളായി ലൈറ്റ് ആൻഡ് സൗണ്ട്സ് രംഗത്തുള്ള നാഗിൻ ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് മാല രൂപകൽപന ചെയ്തത്. പാലായിൽ ആരംഭിച്ച ഹൈഡിസ് സൂപ്പർ മാർക്കറ്റ് വലിയ വിജയമായതിന്റെ പിന്നിൽ മാതാവിന്റെ അനുഗ്രഹമാണെന്നും അതിനുള്ള നന്ദിസു ചകമായാണ് നേർച്ചയായി കൊന്തമാല സമർപ്പിച്ചതെന്നും നിബിൻ പറഞ്ഞു.

Post a Comment

0 Comments