Latest News
Loading...

KSRTC പാലാ യൂണിറ്റിൽ BMS നടത്തുന്ന 24 മണിക്കൂർ സമരo



KSRTC യിൽ ശമ്പളം ഗഡുക്കളായി നല്കുന്ന LDF സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾെക്കതിരെയും KSRTC യിൽ അശാസ്ത്രീയമായ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയും KSRTC യുടെ ആസ്തി വകകൾ കൊണ്ട് രൂപപ്പെടുത്തിയ Swift എന്ന സ്വകാര്യ കമ്പനിയെ RTC യിൽ ലയിപ്പിക്കുക, അടിസ്ഥാന സൗകര്യമൊരുക്കാതെ മെക്കാനിക്കൽ വർക്ക് നോംസ് പരിഷ്കരിക്കുന്നത് അവസാനിപ്പിക്കുക, അബദ്ധ പഞ്ചാംഗമായ സുശീൽ റിപ്പോർട്ട് തള്ളിക്കളയുക, ജീവനക്കാരെ കൊള്ളയടിക്കുന്ന NPS പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന: സ്ഥാപിക്കുക,

 
 KSRTC യുടെ ഭൂമി കൊള്ളയടിക്കുന്ന സർക്കാർ നയം തിരുത്തുക, KSRTC യെ ഡിപ്പാർട്ട് മെൻ്റാക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി സംസ്ഥാന വ്യാപകമായി KSTES (BMS) നടത്തുന്ന 24 മണിക്കൂർ സമരo യൂണിറ്റ് പ്രസിഡൻ്റ് V V മനോജിൻ്റെ നേതൃത്വത്തിൽ പാലാ യൂണിറ്റിൽ നSത്തി. സമരം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ജോർജ്ജ് സെബാസ്റ്റ്യൻ സമരം ഉദ്ഘാടനം ചെയ്തു., ജീവനക്കാർ സമരത്തിൽ പങ്കെടുത്തതിനാൽ 50% സർവ്വീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.ഡിപ്പോയിൽ നടന്ന പ്രകടനത്തിൽ യൂണിറ്റ് സെക്രട്ടറി KR സുനിൽ കുമാർ, ട്രഷറർ MBസജിമോൻ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments