Latest News
Loading...

ജി.വി രാജ പുരസ്കാരം അൽഫോൻസാ കോളേജിന് സമ്മാനിച്ചു



സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ കോളേജിനുള്ള ജി.വി രാജ പുരസ്കാരം  മുഖ്യമന്ത്രി  പിണറായി വിജയൻ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അൽഫോൻസാ കോളേജിന് സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ റെവ്. ഫാദർ ഡോക്ടർ ഷാജി ജോൺ വൈസ് പ്രിൻസിപ്പൽ മാരായ ഡോ.സിസ്റ്റർ മിനിമോൾ മാത്യു ഡോക്ടർ സിസ്റ്റർ മഞ്ജു കുരുവിള ഫിസിക്കൽ എഡ്യൂക്കേഷൻ  അധ്യാപകരായ ഡോക്ടർ തങ്കച്ചൻ മാത്യു ഡോ.സിനി തോമസ്  സ്പോർട്സ് കൗൺസിൽ കോച്ചസ് ആയ നവാസ് വാഹിബ് പൊന്നി ജോസ് വിപിൻ ഫ്രാൻസിസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 

.ചടങ്ങിൽ കേരളത്തിന്റെ ആദരണീയനായ കായിക വകുപ്പ് മന്ത്രി  വി അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജു ആശംസകൾ നേർന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി സ്വാഗതം ആശംസിച്ചു. 2020- 21 അധ്യയന വർഷത്തെ അതിലേറ്റിക്സ്, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, സ്വിമ്മിംഗ്, ഹാൻഡ് ബോൾ, പവർ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിംഗ്  , തൈഖോണ്ട തുടങ്ങിയ ഇനങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അൽഫോൻസാ കോളേജിന് അവാർഡ് ലഭിച്ചത്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments