Latest News
Loading...

ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക: എൻ.ജി.ഒ.സംഘ്



പാലാ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും അകപ്പെടാൻ കാരണം അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നതാണെന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം ആസൂത്രിതവും ദുഷ്ടലാക്കോടെയുമുള്ളതാണെന്ന് എൻ.ജി.ഒ.സംഘ് സംസ്ഥാന സമിതി അംഗം എം.എസ്.ഹരികുമാർ .സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ മെയ് 20, സർക്കാർ ജീവനക്കാരോടുള്ള വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എൻ.ജി.ഒ.സംഘിന്റെ ആഭിമുഖ്യത്തിൽ പാലാ സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



.ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ധർണ്ണ. സാമ്പത്തിക പരാധീനത യുടെ പേരിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ ,ക്ഷാമബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ കവർ ന്നെടുക്കുന്നതിനുള്ള ജാള്യത മറയ്ക്കാനും കെഎസ്ആർടിസിയിലേതുപോലെ ശമ്പളം നിഷേധിക്കാനുള്ള തന്ത്രവുമാണ് കടക്കെണിക്ക് കാരണം ശമ്പളമാണെന്ന പ്രചാരണം എന്നും അദ്ദേഹം പറഞ്ഞു .


പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നുള്ള തെരെഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ജില്ലാ പ്രസിഡണ്ട് വി.എസ്. പ്രസാദ്, ആർ.എസ്.എസ്.വി ഭാഗ് വ്യവസ്ഥാ പ്രമുഖ് അഡ്വ.ഡി.പ്രസാദ്‌, ജില്ലാ സെക്രട്ടറി പി.എ.മനോജ് കുമാർ, ബി.എം.എസ് മേഖലാ പ്രസിഡണ്ട് ആർ.ശങ്കരൻ കുട്ടി, കെ.എസ്. ശിവദാസൻ, ജില്ലാ വൈസ് പ്രസിഡണ്ട് ആർ.സുനിൽകുമാർ, എസ്.അനിൽ ,എസ്.ദിലീപ്,ഫെറ്റോ ജില്ലാ സെക്രട്ടറി കെ.സി.ജയപ്രകാശ്, എ.എൻ.ബാബു,പി.ജി. രഞ്ജിത്ത് ,കെ.ആർ.ഷിബു, നവനീത്, എം.എസ്.വിനോദ് , വി.പി.രഘുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments