Latest News
Loading...

മെറ്റീരിയൽ സയൻസ് ശാസ്ത്രജ്ഞരിൽ പ്രഫ. സാബു തോമസ് രാജ്യത്ത് രണ്ടാമത്



പ്രമുഖ രാജ്യാന്തര ശാസ്ത്ര ഗവേഷണ പോർട്ടലായ റിസർച്ച് ഡോട് കോമിന്റെ 2023ലെ റാങ്കിംഗിൽ ഇന്ത്യയിലെ മെറ്റീരിയൽ സയൻസ്  ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസിന് രണ്ടാം സ്ഥാനം.

ഗവേഷകരുടെ ഡി ഇൻഡക്സിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ ബംഗലുരു ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയിന്റിഫിക് റിസർച്ചിലെ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. സി.എൻ.ആർ. റാവുവാണ് ഒന്നാമത്.

.റിസർച്ച് ഡോട് കോമിന്റെ 2023ലെയും 2022ലെയും മെറ്റീരിയൽ സയൻസ് ഇന്ത്യ ലീഡർ അവാർഡ് പ്രഫ. സാബു തോമസിന് ലഭിച്ചിരുന്നു. ശാസ്ത്ര ഗവേഷകരുടെ വ്യക്തിഗത സംഭാവനകളും അവയുടെ മൂല്യവുമാണ് റാങ്കിംഗിൽ പ്രധാനമായും വിലയിരുത്തുന്നത്.  ഇതിനായി നിരവധി സ്ഥിതിവിവരക്കണക്കുകളും വിലയിരുത്തി.

ആഗോളതലത്തിൽ വിവിധ മേഖലകളിലെ 166,880 ശാസ്ത്രജ്ഞരെയും മെറ്റീയൽ സയൻസിൽ 17130 പേരെയുമാണ് റാങ്കിംഗിനായി പരിഗണിച്ചത്. പ്രഫ. സാബു തോമസിന്റെ എച്ച്. ഇൻഡക്സ് 133ഉം ഐ 10 ഇൻഡസ്‌ക് 1155ഉം സൈറ്റേഷനുകളുടെ എണ്ണം 86284ഉം ആണ്. പോളിമെർ സയൻസ്, നാനോസയൻസ്, നാനോ ടെക്നോളജി മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള ഇദ്ദേഹം 120 പി.എച്ച്.ഡി വിദ്യാർഥികളുടെ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments