പാലാ സൗത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച മാതൃക പ്രി പ്രൈമറി സ്‌കൂളിന്റെയും വര്‍ണ കൂടാരം പാര്‍ക്കിന്റെയും കിച്ചന്‍ കം സ്റ്റോറിന്റെയും ഉദ്ഘാടനം നടന്നു. 2022.23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ssk അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചതാണ് വര്‍ണ്ണ കൂടാരവും മാതൃക പ്രീ പ്രൈമറി സ്‌കൂളും .പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചതാണ് കിച്ചന്‍ കം സ്റ്റോര്‍.
വര്‍ണ്ണ കൂടാരത്തിന്റെയും മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപിയും കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എയും നിര്‍വഹിച്ചു പാല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അധ്യക്ഷയായിരുന്നു എസ് എസ് കെ കോട്ടയം ഡിപിസി കെ ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ജി ബിന്ദു സ്വാഗതം ആശംസിച്ചു .
പാല മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിജി ജോജോ, ലിസി കുട്ടി മാത്യു, ബിനു പുളിക്കണ്ടം, തോമസ് പീറ്റര്‍ ,ആനി ബിജോയ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍, മീനച്ചില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലിന്‍സി മാര്‍ട്ടിന്‍ ,പാല എ ഇ ഓ കെ ബി ശ്രീകല, പാലാ ബിപിസി ജോളി മോള്‍ ഐസക് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. എസ് എം സി ചെയര്‍മാന്‍ രഞ്ജിത്ത് ജി മീനാഭവന്‍ കൃതജ്ഞത അറിയിച്ചു സംസാരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments