Latest News
Loading...

ഓടനിർമാണ ജോലികൾ ആരംഭിച്ചു



പാലാ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ഓടനിർമാണ ജോലികൾ ആരംഭിച്ചു. റോഡ് പ കുതിയോളം കുഴിച്ച് വെള്ളം ളാലം തോട്ടിലേയ്ക്ക് ഒഴിക്കാനാണ് ശ്രമം. ഇന്നലെ രാത്രി ആരംഭിച്ച ജോലികൾ പകൽ സമയത്തും തുടരുകയാണ്. ഒരുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന രീതി യിൽ ഗതാഗതം ക്രമീകരിച്ചെങ്കിലും ഉച്ചവരെ ഗതാഗത നിയന്ത്രണത്തിന് ആരുമില്ലാതിരുന്നതോടെ വലിയ കുരുക്കാണ് അനുഭവപ്പെട്ടത്. പന്ത്രണ്ടരയോടെ തൊടുപുഴ റോഡിൽ നിന്നും കെഎസ്ആർ ടിസി ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചതോടെ വലിയ കുരുക്കിന് ശമനമായി.


.മഴ പെയ്താൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കലുങ്ക് പുനരുദ്ധാരണജോലികളാണ് നട ക്കുന്നത്. മുവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ പാലാ കെഎസ്ആർടിസി സ്റ്റാൻ ഡിന് മുന്നിലെ റോഡിലാണ് സ്ഥിരം വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നത്. ഇതിന് പരിഹാരം കാണാൻ വൈകുന്നത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്നും ആക്ഷേപമു യർന്നു. ഓട അടഞ്ഞത് പരിഹരിക്കുന്നതിനൊപ്പം റോഡിന് മറുവശത്തെ ഓടയുമായി ളാലം തോ ട്ടിലേയ്ക്കുള്ള ഓട ബന്ധിപ്പിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.



എന്നാൽ ഇപ്പോൾ ചെയ്യുന്ന ജോലികൾകൊണ്ടും പൂർണമായ പ്രയോജനം ലഭിക്കില്ലെന്നും ആ ക്ഷേപമുണ്ട്. ചെറിയ പൈപ്പുകളിട്ടിട്ടുള്ള ഓടയിലൂടെ മഴവെള്ളം ഒഴുകിപോവുകയില്ലെന്നും ഇ പ്പോഴത്തെ ജോലികൾ വെള്ളക്കെട്ടിന് പരിഹാരമല്ലെന്നും ആക്ഷേപമുണ്ട്. സ്റ്റാൻഡിന് എതിർവശ ത്തുള്ള സ്വകാര്യ കെട്ടിടത്തിന് സഹായകരമാകുന്നതിന് ഓട നിർമാണം വൈകിപ്പിക്കുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഈ വശത്തെ ഓട ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. വെ ള്ളം ഉയരുന്നതോടെ വാഹനങ്ങൾ കെഎസ്ആർടിസി സ്റ്റാൻഡ് വഴിയാണ് കടന്നുപോകുന്നത്

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments