Latest News
Loading...

നായ കുറുകെ ചാടി. അന്തീനാട്ട് വാഹനം മറിഞ്ഞ് അപകടം



പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്തിന് സമീപം നായ കുറുകെ ഓടിയതിനെ തുടര്‍ന്ന് സഡന്‍ബ്രേക്കിട്ട  വാഹനം തലകീഴായി മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വാഹനത്തില്‍ എട്ടോളം പേരുണ്ടായിരുന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.


തൊടുപുഴ റോഡില്‍ എംകെഎം ആശുപത്രിയ്ക്ക് ശേഷമുള്ള ഭാഗത്തായിരുന്നു അപകടം. നായ പൊടുന്നനെ റോഡിന് കുറുകെ ഓടിയപ്പോള്‍ വാഹനം സഡന്‍ബ്രേക്കിടുകയും നിയന്ത്രണംവിട്ട വാഹനം റോഡിിന് സൈഡിലേയ്ക്ക് മറിയുകയുമായിരുന്നു. 



റോഡ് സൈഡില്‍ പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക കടയും തകര്‍ന്നു. കട പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അപകടം എന്നതിനാല്‍ വലിയ അപകടം ഒഴിവായി. പൈക സ്വദേശകളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments