Latest News
Loading...

പുത്തൻപള്ളി കൺവൻഷൻ സെന്റർ നാടിനായി സമർപ്പിച്ചു.

ഈരാറ്റുപേട്ട പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 8500 സ്വകയർ ഫീറ്റിൽ കാരക്കാട് പ്രദേശത്ത് നിർമാണം പൂർത്തിയാക്കിയ വിശാലമായ കൺവൻഷൻ സെന്റ പി എം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ഗൾഫാർ പി എം മുഹമ്മദലി നാടിനായി തുറന്ന് നൽകി.

 മനുഷ്യ മനസുകൾ അകന്ന് കൊണ്ടിരിക്കുമ്പോൾ ഒന്നിച്ചിരിക്കുവാനുള്ള വേദി ആകണം കൺവൻഷൻ സെന്ററുകൾ.
ഒരു മതമോ ഒരു പാർട്ടിയോ മാത്രമായി കൂടി ഇരിക്കാതെ എല്ലാ ജനവിഭാഗങ്ങൾക്കു ചേർന്നിരിക്കാനുള്ള പൊതു ഇടമായി ഈ സെന്റർ മാറട്ടെ എന്നും അദ്ദേഹം കൂട്ടിചേർത്തു.

പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് കെ ഇപരീത് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സാംസ്കാരിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവഹിച്ചു സെക്രട്ടറി മജീദ് വട്ടക്കയം റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ സക്കാത്ത് വീടുകളുടെ താക്കോൽ കൈമാറ്റം നടത്തി. സീനിയർ ചാർട്ടേഡ് അകൗണ്ട് സി എച്ച് റഹീം,ഒബ്രോൺ മാൾ മാനേജിങ് ഡയറക്ടർ എം എ മുഹമ്മദ് , അമീർ അഹമ്മദ് , എം വഹാബ് ഐ പി എസ്, അൽ അസർ ഗ്രൂപ്പ് ചെയർമാൻ കെ എം മൂസ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ,അരുവിത്തറ ചർച്ച് വികാരി അഗസ്റ്റ്യൻ പാലക്ക പറമ്പിൽ, 

അഷ്റഫ് മൗലവി ,ദിലീപ് കുമാർ വർമ്മ, സുബൈർ മൗലവി, പ്രൊഫ. എം കെ , കെ എ മുഹമ്മദ് അഷ്റഫ് ,അഡ്വക്കേറ്റ് മുഹമ്മദ് യൂസഫ്, പി ഇ മുഹമ്മദ് സക്കീർ , എ എം എ ഖാദർ, അഫ്സാറുദ്ദീൻ, സുനിൽകുമാർ , ഹാഷിർ നദവി, സാബിത്ത് മൗലവി, എപി നിസാർ, എന്നിവർ സംസാരിച്ചു. ഡോ എം എ മുഹമ്മദ് സ്വാഗതവും വി കെ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments