Latest News
Loading...

ഈരാറ്റുപേട്ടയെ ചുവപ്പ് അണിയിച്ച മെയ് ദിനാ റാലിയുമായി സിഐടിയൂ

ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയെ ചുവപ്പ് അണിയിച്ച മെയ് ദിനാ റാലിയുമായി സിഐടിയൂ. സിഐടിയൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ അന്തർ ദേശിയ തൊഴിലാളി ദിനാചരണവും പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. രാവിലെ പത്തിന് ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുട്ടം ജംഗ്ഷനിൽ അവസാനിച്ചു. പ്രകടനത്തിൽ വിവിധ കമ്മിറ്റികളുടെ കീഴിൽ 1500 തൊഴിലാളികൾ പങ്കെടുത്തു.

ഏരിയ പ്രസിഡന്റ്‌ ടി എസ് സ്നേഹദ്ദനൻ യോഗത്തിന് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, സിഐടിയൂ ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, ഏരിയ സെക്രട്ടറി സി എം സിറിയക്ക്, സിഐടിയൂ ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്ക്, അഡ്വ വി എൻ ശശിധരൻ, കെ എൻ ഹുസൈൻ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സിജി നോബിൾ, തലനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ എന്നിവർ സംസാരിച്ചു. 


Post a Comment

0 Comments