Latest News
Loading...

ഡ്രൈവര്‍ ഉറങ്ങി. കാര്‍ ഹൈമാസ്റ്റ് ലൈറ്റും വാഹനവും തകര്‍ത്തു.




ചേര്‍പ്പുങ്കലിന് സമീപം  കുമ്മണ്ണൂര്‍ മന്ദിരം കവലയില്‍ നിയന്ത്രണംവിട്ട കാര്‍ മിനി ഹൈമാസ്റ്റ് ലൈറ്റും വാഹനവും തകര്‍ത്തു. പോസ്റ്റ് ഇടിച്ചു തകര്‍ത്ത കാര്‍, ഇവിടെ  പാര്‍ക്ക് ചെയ്തിരുന്ന പിക്ക് അപ് വാനിലും ഇടിച്ചാണ് നിന്നത്. കാര്‍ ഓടിച്ചിരുന്ന നീണ്ടൂര്‍ സ്വദേശിയായ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് അപകടത്തില്‍ പരിക്കേറ്റു. .

.ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു അപകടം പരിക്കേറ്റ ആളെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു പിക്കപ്പിന്റെ പിന്‍ഭാഗത്തും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട് കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments