Latest News
Loading...

ഭരണങ്ങാനത്ത് ഓട്ടോ ഓടിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി




കുടുംബം പുലര്‍ത്താന്‍ വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയ പിന്നോക്ക വിഭാഗക്കാരനായ യുവാവിനെ മറ്റ് ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കോട്ടയം ഭരണങ്ങാനം ടൗണിലാണ് സംഭവം. ഭരണങ്ങാനത്ത് ഓട്ടോ സ്റ്റാന്‍ഡിലോ സമീപപ്രദേശങ്ങളിലോ കിടന്ന് ഓടാന്‍ അനുവദിക്കില്ലെന്നാണ് ഒരു സംഘം തൊഴിലാളികളുടെ നിലപാട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇടമറ്റം സ്വദേശി വിനോദ് പോലീസില്‍ പരാതി നല്‍കി.


.മൂന്നുമാസം മുമ്പാണ് ഇടമറ്റം പുത്തന്‍വീട്ടില്‍ വിനോദ് പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സ്‌കീമില്‍ പെടുത്തി വായ്പാ തുക സംഘടിപ്പിച്ച ഓട്ടോറിക്ഷ വാങ്ങിയത്. എന്നാല്‍ ഭരണങ്ങാനത്തെ ഓട്ടോ കളത്തില്‍ എത്തിയപ്പോള്‍ കഥ മാറി. ഒരുതരത്തിലും ഇവിടെ കിടന്നു ഓടാന്‍ അനുവദിക്കില്ലെന്ന് ആയിരുന്നു ഒരു സംഘം തൊഴിലാളികളുടെ നിലപാട്. പഞ്ചായത്തിനെയും തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന് സമീപിച്ചപ്പോള്‍  ഓടിക്കുന്നതിന് തടസ്സം ഇല്ലെന്നായിരുന്നു മറുപടി. 


മര്‍ദ്ദനമേറ്റ വിനോദും ബിനീഷും


ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇതിനു മുന്‍പ് ഒരുതവണ വിനോദിനെ മര്‍ദ്ദിച്ചിരുന്നു. അന്ന് പരാതി നല്‍കിയിരുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാന്‍ഡില്‍ നിന്നും മാറി പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇരിക്കുകയായിരുന്ന വിനോദിനെ ഒരു സംഘം തൊഴിലാളികള്‍ ചേര്‍ന്ന് കരണത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സഹായത്തിന് എത്തിയ സുഹൃത്തായ ബിനീഷിന് നേരെയും അക്രമമുണ്ടായി. 10 മിനിറ്റോളം ബോധരഹിതനായ വിനോദ് ബോധം തെളിഞ്ഞ് പോലീസിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയില്‍ പോയത്. 

പ്രമേഹ രോഗി കൂടിയായ വിനോദിന്റെ തലയ്ക്ക് അടിക്കുകയും പോലീസ് എത്തും വരെ ഭീഷണി തുടരുകയും ചെയ്തു. ബിനീഷിന്റെ കൈ പിടിച്ചു തിരിക്കുകയും താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. 12 വര്‍ഷം മുമ്പ് ഓട്ടോ വാങ്ങിയ ബിനീഷിനും ഭരണങ്ങാനത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഭരണങ്ങാനത്ത് ഓടിക്കാന്‍ പെര്‍മിറ്റില്ലെന്നാണ് ഇവരെ ഓടാന്‍ അനുവദിക്കാത്ത ഡ്രൈവര്‍മാര്‍ പറയുന്നത്. എന്നാല്‍ തനിക്ക് ലഭിച്ച പെര്‍മിറ്റില്‍ ഭരണങ്ങാനം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിനീഷ് രേഖകള്‍ കാട്ടി പറയുന്നു. 

 ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന വിനോദിന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് ഈ ഓട്ടോറിക്ഷ . പിന്നോക്ക വിഭാഗ കമ്മീഷന്‍ പരാതിയില്‍ നടപടി ആരംഭിച്ചതോടെ ഒത്തുതീര്‍പ്പിന് ശ്രമം നടന്നെങ്കിലും പരാതിയുമായി മുന്നോട്ടു പോകാന്‍ ആണ് വിനോദിന്റെ തീരുമാനം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments