Latest News
Loading...

Add-on കോഴ്സ് പഠിച്ച് സിവിൽ സർവ്വീസിൽ



പാലാ: ഡിഗ്രിയോടൊപ്പം സിവിൽ സർവ്വീസ് ആഡോൺ കോഴ്സ് പഠിച്ച് ഇരുപത്തി മൂന്നാം വയസിൽ ഇന്ത്യൻ സിവിൽ സർവ്വീസിൽ പ്രവേശിച്ച് അഞ്ജലി ജോയി മാതൃകയായി. പാമ്പാടി എൻജിനീയറിംഗ് കോളേജിൽ ബി.ടെക്. പഠനത്തോടൊപ്പം മൂന്നു വർഷം പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആഡോൺ കോഴ്സിന് പരിശീലനം നേടി. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്റർവ്യൂ കോച്ചിംഗും നേടിയിരുന്നു. 

.ഡിഗ്രിയോ ടൊപ്പം സിവിൽ സർവ്വീസ് പരിശീലനം നേടി ചെറുപ്രായത്തിൽ തന്നെ 416 -ാം റാങ്കോടു കൂടി വിജയിച്ച അഞ്ജലിയെ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഡയറക്ടർ ഡോ. സിറിയക് തോമസ്, ജോയിന്റ് ഡയറക്ടർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, പ്രിൻസിപ്പൽ ഡോ. വി. വി. ജോർജ്ജുകുട്ടി, വൈസ് പ്രിൻസിപ്പൽ ഡോ. ബേബി തോമസ് എന്നിവർ അനുമോദിച്ചു. പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈ വർഷം ഒൻപത് പേർ വിജയികളായെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments