Latest News
Loading...

സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആരംഭിച്ചു




ഉഴവൂർ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ 
ഉൽഘാടനം പഞ്ചായത്ത്  പ്രസിഡന്‍റ്  ജോണിസ് പി സ്റ്റീഫന്‍ നിർവഹിച്ചു.വൈസ് പ്രസിഡന്‍റ്  ഏലിയാമ്മ കുരുവിള , മെമ്പർമാരായ സിറിയക് കല്ലട, തങ്കച്ചന്‍ കെ എം ,  കെൽട്രോൺ  പ്രോജക്ട് അസിസ്റ്റന്‍റ് കവിതാ നായര്‍, ഹരിതകേരള മിഷന്‍ കോർഡിനേറ്റർ നിജ, ആർ.ജി.എസ്.എ കോർഡിനേറ്റര്‍ . ജിബി ജോസഫ്, നിർവ്വഹണ ഉദ്യോഗസ്ഥയായ വി ഇ ഒ ലിഷ പി ജോസ്,  വി ഇ ഒ  കപില്‍ കെ എ , ഹരിതകർമസേന പ്രസിഡന്റ്‌ രാഖി അനിൽ സേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കെൽട്രോൺ, തദ്ദേശ സ്വയം ഭരണ  സ്ഥാപനം തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും കൂടി പങ്കാളിതത്തോടെയാണ്  ഹരിതമിത്രം ആപ്ലിക്കേഷൻ നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ വീടുകളുടെ വിവരശേഖരണം, ക്യൂആർ കോഡ് പതിപ്പിക്കല്‍ എന്നീ പ്രവർത്തനങ്ങള്‍  ഹരിതകർമ്മസേനാംഗങ്ങള്‍ ഉടന്‍ പൂർത്തിയാക്കും.
ഈ പദ്ധതിയുടെ ഭാഗമായി  ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ  മോനിറ്ററിംഗ് നടത്തുവാന്‍ സാധിക്കും .ഇനിമുതൽ ഹരിത കർമ്മ സേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പഞ്ചായത്തിനും പൊതു ജനങ്ങൾക്കും ലഭ്യമാകും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments