Latest News
Loading...

ത്രിദിന ക്യാമ്പ് വഴിക്കടവ് മിത്രനികേതനിൽ സംഘടിപ്പിച്ചു



മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ത്രിദിന ക്യാമ്പ് വഴിക്കടവ് മിത്രനികേതനിൽ സംഘടിപ്പിച്ചു. ഡോ.എസ്.രാമചന്ദ്രൻ ക്യാമ്പ് ഏകോപിപ്പിച്ചു. വാർഷിക കർമ്മപരിപാടികൾക്കായുള്ള ആശയസമാഹരണവും പ്രവർത്തനങ്ങൾക്കായുള്ള വ്യക്തിഗത സംഘടനാതല ഏകോപനവും ലക്ഷ്യം വച്ചായിരുന്നു ക്യാമ്പ്.

 പ്രകൃതിവിഭവ സംരക്ഷണത്തിനായുള്ള പ്രാദേശിക ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകിയ മജു പുത്തൻകണ്ടത്തിലിനെ ക്യാമ്പിൽ ആദരിച്ചു. മണ്ണിനും ജലത്തിനും വായുവിനുമായുള്ള ആവാസ് പ്രവർത്തന സഖ്യം രൂപപ്പെടുത്താനും ക്യാമ്പിൽ തീരുമാനമായി. ഫ്രാൻസിസ് കൂറ്റനാൽ, സി. റെജി , ജയശ്രീ പി.കെ., റഹിം തലനാട് , ജോസാന്റണി മൂലേച്ചാലിൽ, ഒ.ഡി.കുര്യാക്കോസ്, ഡോ. ജുബിലന്റ് ജോബ്, ഗോപകുമാർ കങ്ങഴ, സുരേഷ് കൂരോപ്പട, മനോജ് മാത്യു, രിഞ്ജു രാജൻ മാത്യു, അജയൻ പി. എസ്, സോമു ചക്കാലയ്ക്കൽ, ആന്റമ്മ മാണി എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments